സർക്കാരിന്റെ വാഗ്ദാന ലംഘനം തുടർക്കഥ: കെപിഎസ്ടിഎ
1600873
Sunday, October 19, 2025 5:29 AM IST
കോഴിക്കോട്: പൊതുവിദ്യാഭ്യാസ രംഗത്തെ കാതലായ പ്രശ്നങ്ങളിൽ നിന്ന് എൽഡിഎഫ് സർക്കാർ ഒഴിഞ്ഞ് മാറുകയാണെന്നും വാഗ്ദാനലംഘനം തുടർക്കഥയാക്കുകയാണെന്നും കെപിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ പറഞ്ഞു. കെപിഎസ്ടിഎ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിഡിഇ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻപിഎസ് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പാക്കിയില്ല. ഭിന്നശേഷി വിഷയത്തിൽ കോടതി വിധി എല്ലാ സ്കൂളുകൾക്കും ബാധകമാക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.ടി. ബിനു അധ്യക്ഷത വഹിച്ചു.