ജു​വ​ൽ റോ​സി​നു റി​ക്കാ​ർ​ഡ്
ഈ​ശോ​യു​ടെ വം​ശാ​വ​ലി 52 സെ​ക്ക​ൻ​ഡി​ൽ കാ​ണാ​തെ പ​റ​ഞ്ഞ ഏ​ഴുവ​യ​സു​കാ​രി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി.

ഒ​ല്ലൂ​ർ മേ​രിമാ​ത ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ മാളിയേക്കൽ പോ​ളി​ന്‍റെ​യും ലാ​ലി​യു​ടെ​യും മ​ക​ൾ ജു​വ​ൽ റോ​സ് പോ​ളാണ് പുതി‌യൊരു റി​ക്കാ​ർ​ഡിന് ഉടമയായത്.

ബൈ​ബി​ൾ ന​ഴ്സ​റി​യി​ൽ പ​ഠി​ക്കു​ന്പോ​ൾ മൂ​ന്ന​രവ​യ​സി​ൽത​ന്നെ സി​സ്റ്റ​ർ​മാ​രാ​യ ജാ​ന​റ്റും ലി​സ്മ​യും പ്ര​ചോ​ദ​നം ന​ൽ​കി​യി​രു​ന്നു. നാ​ലാ​മ​ത്തെ വ​യ​സി​ൽ യേ​ശു​വി​ന്‍റെ വം​ശാ​വ​ലി കാ​ണാ​തെ പ​റ​യാ​ൻ പ​ഠി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​ത്.