ചിറ്റൂരിലെ വികസനപദ്ധതികൾക്കു പിന്തുണ നൽകും: മന്ത്രി മുഹമ്മദ് റിയാസ്
1600982
Sunday, October 19, 2025 6:48 AM IST
ചിറ്റൂർ: നിയോജക മണ്ഡലത്തിലെ വികസനപദ്ധതികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിളയോടി-വേന്പ്ര-പാട്ടികുളം റോഡ് ബിഎം ആൻഡ് ആർസി നിലവാരത്തിലേക്കുയർത്തുന്നതിന്റെ നിർമാണ ഉദ്ഘാടനം, പാലക്കാട്-തത്തമംഗലം-പൊള്ളാച്ചി റോഡിൽ വണ്ടിത്താവളം ഡ്രൈനേജ് ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനവും രണ്ടാംഘട്ട നിർമാണ ഉദ്ഘാടനവും ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചിറ്റൂർ ഗ്രാമീണ അന്തരിക്ഷത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിളയോടി ജംഗ്ഷനിൽ നടന്ന പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുബൈർ അലി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാധകൃഷ്ണൻ, കെഎസ്ഇബി സ്വതന്ത്ര ഡയറക്ടർ അഡ്വ. മുരുകദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. സുരേഷ്, മറ്റു മെംബർമാർ എന്നിവർ പങ്കെടുത്തു.