യുകെയിലെ അടൂർ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററിൽ
Friday, October 17, 2025 5:17 PM IST
മാഞ്ചസ്റ്റർ: യുകെയിലെ അടൂർ സംഗമം - 2025 ശനിയാഴ്ച മാഞ്ചസ്റ്ററിലെ സാൽ ഫോർഡ് സെന്റ് ജെയിംസ് ഹാളിൽ നടക്കും. സംഗമം യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും.
റെജി തോമസ്, ലിറ്റോ ടൈറ്റസ് തുടങ്ങിയ സംഘാടക സമിതിയംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 10 മുതൽ വൈകുന്നേരം വരെയാണ് സംഗമം നടക്കുന്നത്. ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
അടൂരിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വന്ന് യുകെയിൽ താമസിക്കുന്ന എല്ലാവരും പങ്കെടുക്കാൻ ശ്രമിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

വിശദവിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവരും അടൂർ സംഗമം എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ചേരുവാൻ ആഗ്രഹിക്കുന്നവരും ദയവായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: റെജി തോമസ്: +44 7533499858, ലിറ്റോ ടൈറ്റസ്: +44 7888 828637.
സംഗമം നടക്കുന്ന ഹാളിന്റെ വിലാസം: St.James Church Hall, Eccles Old Road, Salford, M6 8HA.