പവന് 1,400 രൂപ കുറഞ്ഞു
Saturday, October 18, 2025 11:52 PM IST
കൊച്ചി: സംസ്ഥാനത്തു സര്‍വകാല റിക്കാര്ഡിലായിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെ ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഗ്രാമിന് 11,995 രൂപയും പവന് 95,960 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ കുറഞ്ഞ് 9,865 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,685 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,970 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.