ചാത്തമംഗലം പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
1600874
Sunday, October 19, 2025 5:29 AM IST
ചാത്തമംഗലം: സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചും വിലയിരുത്തിയും ചാത്തമംഗലം പഞ്ചായത്ത് വികസന സദസ് ശ്രദ്ധേയമായി. പരിപാടി പി.ടി.എ. റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൾ ഗഫൂര്‍ ഓളിക്കല്‍ അധ്യക്ഷത വഹിച്ചു. ഹരിത കര്‍മസേനയെയും വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
മോയോട്ട് കടവ്പാലം വഴി ബസ്റൂട്ട് അനുവദിക്കുക, മോയോട്ട് കടവില്‍ കുളിക്കടവ് അനുവദിക്കുക, മുഴുവന്‍ സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിക്കുക, രക്ഷാകര്‍തൃ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. പഞ്ചായത്ത് സെക്രട്ടറി മിനി ജയ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.