കുപ്പികളിൽ വർണവിസ്മയം തീർക്കുന്ന ഇരട്ടകൾ
ഉപയോഗശൂന്യമായ ഒ​ഴി​ഞ്ഞ കു​പ്പി​ക​ളിൽ വ​ര​ക​ളി​ലൂ​ടെ വ​ര്‍​ണ​വി​സ്മ​യം തീ​ര്‍​ക്കു​ക​യാ​ണ് ഇരട്ടകളും വീ​ട്ടൂ​ര്‍ എ​ബ​നേ​സ​ര്‍ സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളുമാ​യ പൂ​ജ ര​മേ​ശും പു​ണ്യ ര​മേ​ശും.

2020ല്‍ ​ആ​ദ്യ​ഘ​ട്ട ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ‘ബോ​ട്ടി​ല്‍ ആ​ര്‍​ട്ടി​ല്‍' കൂ​ടു​ത​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. വീ​ണ്ടു​മൊ​രു ലോ​ക്ഡൗ​ണ്‍ കൂ​ടി വ​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ശ്രദ്ധകേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ഹാ​ത്മ ഗാ​ന്ധി, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു, അ​ബ്ദു​ല്‍ ക​ലാം ആ​സാ​ദ്, മ​ദ​ര്‍ തെ​രേ​സ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മാ​ത്യു കു​ഴ​ല​നാ​ട​ന്‍ എം​എ​ല്‍​എ, മു​ള​വൂ​ര്‍ അ​റേ​ക്കാ​ട് ദേ​വീ​ക്ഷേ​ത്രം അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​രു​ടെ ക​ലാ​വി​രു​തി​ല്‍ വി​രി​ഞ്ഞ​ത്.

പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ് ഈ ​മി​ടു​ക്കി​ക​ള്‍. ക്ലാ​സി​ക്ക​ല്‍ നൃ​ത്ത​ത്തി​ലും തങ്ങളുടെ മി​ക​വ് കാ​ഴ്ച​വ​യ്ക്കാ​ന്‍ ഈ ​മി​ടു​ക്കി​ക​ള്‍ സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്.

കാ​ര്‍​പ്പെ​ന്‍റ​ര്‍ തൊ​ഴി​ലാ​ളി​യാ​യ മു​ള​വൂ​ര്‍ ഒ​ലി​യ​പ്പു​റ​ത്ത് ര​മേ​ശി​ന്‍റെ​യും രാ​ധി​ക​യു​ടെ​യും മ​ക്ക​ളാ​ണ്. സ​ഹോ​ദ​രി ഇ​ര​ട്ട​ക​ളാ​യ ശ്രേ​യ, ശേ​ത ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.