ദേവാലയ നിര്‍മാണത്തിന് ശിലാസ്ഥാപനം
1600965
Sunday, October 19, 2025 6:41 AM IST
തിരുവനന്തപുരം: പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ നാമത്തില്‍ രൂപീകരിച്ച കഴക്കൂട്ടം യാക്കോബായ ഇടവകയുടെ ദേവാലയ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രപ്പോലീത്ത നിര്‍വഹിച്ചു.
ബഥേല്‍ മാര്‍ത്തോമാ ദേവാലയ ത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കര സന്ദര്‍ശനവേളയില്‍ ആശീര്‍വദിച്ച അടിസ്ഥാനശിലയാണ് സ്ഥാപിച്ചത്.
ഇതോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനത്തില്‍ ബഥേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. ഡോ. രഞ്ചന്‍ ജോണ്‍ നെല്ലിമൂട്ടില്‍, യാക്കോബായ ഇടവക വികാരി ഫാ. പോപ്സണ് വര്‍ഗീസ്, ഐഎസ്ആര്‍ഒ. മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഷെവ. ഡോ. കോശി എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.