മ​ഹാ​മാ​രി​യി​ൽ വ​ല​ഞ്ഞ്; മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​റ്റ ദി​വ​സം 920 കോ​വി​ഡ് മ​ര​ണം
മ​ഹാ​മാ​രി​യി​ൽ വ​ല​ഞ്ഞ്; മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​റ്റ ദി​വ​സം 920 കോ​വി​ഡ് മ​ര​ണം
Wednesday, May 5, 2021 10:25 PM IST
മും​ബൈ: കോ​വി​ഡ് മ​ഹാ​രാ​ഷ്ട്ര​യി​ൽ മാ​ര​ക​മാ​യി ആ​ഞ്ഞ​ടി​ക്കു​ന്നു. ഇ​ന്ന് മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച് 920 പേ​ർ ആ​ണ് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും കൂ​ടി​യ മ​ര​ണ സം​ഖ്യ​യാ​ണി​ത്. ഇ​ന്ന് 57,640 പേ​ർ​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

57,006 പേ​ർ ഇ​ന്ന് ആ​ശു​പ​ത്രി​വി​ട്ടു. മും​ബൈ​യി​ൽ 3,879 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 77 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു. നി​ല​വി​ൽ 6,41,569 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തി​ന് ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.