നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 8,000 പേ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം
Wednesday, April 1, 2020 10:50 AM IST
ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദീ​ൻ ത​ബ്ലീ​ഗ് ജ​മാ​അ​ത്തി​ൽ പ​ങ്കെ​ടു​ത്ത 8,000 പേ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മ​മെ​ന്ന് കേ​ന്ദ്രം. ഡ​ൽ​ഹി​യി​ൽ​നി​ന്ന് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് 4,000 പേ​രാ​ണ്. 310 മ​ല​യാ​ളി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ 79 പേ​രെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് അ​റി​യി​ച്ചു. 140 മ​ല​യാ​ളി​ക​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​യ​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം നി​സാ​മു​ദി​നി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ലേ​ക്കും തെ​ലു​ങ്കാ​ന​യി​ലേ​ക്കും മ​ട​ങ്ങി​യ 65 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

മ​ലേ​ഷ്യ​യി​ൽ കോ​വി​ഡ് പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ സ​മാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ല​രും നി​സാ​മു​ദീ​നി​ലും എ​ത്തി​യി​രു​ന്നു. ഇ​തി​ൽ ഒ​രു മ​ല​യാ​ളി​യും ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. കോ​വി​ഡി​നെ പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് നി​സാ​മു​ദീ​ൻ സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.