ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമായിട്ടായിരുന്നില്ല ഞാന്‍ ഇതിലേക്കു കടന്നത്. എന്നെ ഭയപ്പെടുത്തിയത് ഈ മഹാനായ മനുഷ്യനെക്കുറിച്ച് അവതരിപ്പിച്ച നിരവധി പാളികളാണ്. ഡോക്കുമെന്ററിയെ മൂന്ന് ഭാഗങ്ങളായി തിരിച്ചു. ആദ്യത്തെ 1.25 മണിക്കൂര്‍ ജീവചരിത്രമാണ്. അത് അദ്ദേഹത്തിന്റെ ജീവിതകഥയും സഭാ ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്ന്. അടുത്തത് ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്ന് തെരഞ്ഞെടുത്ത 100 വ്യക്തികളുമായുള്ള സംഭാഷണങ്ങളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്മോഹൻ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജ്യത്തെ പ്രമുഖരായ മറ്റ് രാഷ്ട്രീയ നേതാക്കള്‍, ഭരണകര്‍ത്താക്കള്‍, കായിക, സിനിമ മേഖലയിലെ താരങ്ങള്‍, എഴുത്തുകാര്‍, വിവിധ മതമേധാവികള്‍, ആത്മീയ ഗുരുക്കന്മാര് എന്നിവരില്‍ നിന്നു തുടങ്ങി ബാര്‍ബര്‍, പാചകക്കാരന്, റെയില്‍വേ പോര്‍ട്ടര്‍, ഓട്ടോറിക്ഷക്കാരന്, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തിലുണ്ട്.
അവാസനത്തെ ഗോള്‍ഡന്‍ വേഡ്സ് ആന്‍ഡ് ക്ലാസിക് ലൈന്‍സ് എന്ന പേരില്‍ 10 പ്രശസ്ത കലാകാരന്മാര് തിരുമേനിയുടെ കഥപറച്ചില്‍ കലയെ പിടിക്കാന്‍ ബ്രഷുകള്‍ ഉപയോഗിക്കുന്നു.
മാര്‍ ക്രിസോസ്റ്റമെന്ന ഇതിഹാസത്തെക്കുറിച്ച് ഡോക്കുമെന്ററി നിര്‍മിക്കാന്‍ ചെലവഴിച്ച നാളുകളെക്കുറിച്ചും അദ്ദേഹവുമൊത്തുള്ള യാത്രകളെക്കുറിച്ചും പറയുമ്പോള്‍ സംവിധായകന് ബ്ലസിക്ക് നൂറ് നാവാണ്.
മനുഷ്യനെ തിരിച്ചറിയാന്‍ കഴിഞ്ഞ നാളുകളായി അദ്ദേഹം ഇതിനെ വിലയിരുത്തുന്നു. വലിയ മെത്രാപ്പോലീത്തയുടെ ജീവിതം വെറുതെ പറഞ്ഞുപോകുകയല്ല, അദ്ദേഹത്തിന്റെ ആശയങ്ങള്‍, ചുറ്റുമുള്ള മനുഷ്യരുമായുള്ള സംവാദം, കാലാതീതമായ ചിന്തകള്‍, അങ്ങനെ ഒരു മനുഷ്യായുസിനുനെ എങ്ങനെയൊക്കെ അടയാളപ്പെടുത്താമെന്നതിനെക്കുറിച്ചായിരുന്നു ചിന്തയെന്ന് ബ്ലസി പറയുന്നു.