സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മുല്ലപ്പള്ളി
Tuesday, February 18, 2020 5:00 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ലും, പോ​ലീ​സി​ലെ ആ​യു​ധ​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ലും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​ഴി​മ​തി മൂ​ടി​വ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ ഡി​ജി​പി​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണ്. സി​റ്റിം​ഗ് ജ​ഡ്ജി അ​ന്വേ​ഷി​ക്കേ​ണ്ട സം​ഭ​വ​മാ​ണി​തെ​ന്നും എ​ന്നാ​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ന​രേ​ന്ദ്ര മോ​ദി​യെ സ​ഹാ​യി​ക്കാ​നാ​ണ്. ഹി​ന്ദു വോ​ട്ടു​ക​ൾ ല​ക്ഷ്യം വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി വി​ല​കു​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന് ബി​ജെ​പി​യു​മാ​യു​ള്ള ബ​ന്ധം വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​കെ സം​സ്ഥാ​ന​ത്ത് ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​സ്ഡി​പി​ഐ, ജ​മാ അ​ത്തെ ഇ​സ്ലാ​മി എ​ന്നീ സം​ഘ​ട​ന​ക​ളു​മാ​യി ര​ഹ​സ്യ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും മു​ല്ല​പ്പ​ള്ളി പ​രി​ഹ​സി​ച്ചു.

കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മൊ​ന്നു​മി​ല്ല. സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ താ​ൻ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​വും പ്ര​തി​പ​ക്ഷ നേ​താ​വ് സി​ബി​ഐ അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട​ത് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഗ്യാ​പ്പ് മൂ​ല​മാ​ണ്. ഗ​ൾ​ഫി​ലാ​യി​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി ത​നി​ക്ക് സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും അ​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ച​തെ​ന്നും മു​ല്ല​പ്പെ​ട്ട് പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളും മു​ല്ല​പ്പ​ള്ളി നി​ഷേ​ധി​ച്ചു. നേ​താ​ക്ക​ളാ​രും ഒ​രു വി​മ​ർ​ശ​ന​വും ഉ​യ​ർ​ത്തി​യി​ല്ല. കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി ഭ​ര​ണ​ത്തി​നെ​തി​രേ സ​മ​ര​മു​ഖ​ത്തി​റ​ങ്ങു​മെ​ന്നും വ​രും നാ​ളു​ക​ളി​ൽ കേ​ര​ളം സ​മ​ര പ​ര​മ്പ​ര​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​വി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി വ്യ​ക്ത​മാ​ക്കു​ന്ന ധ​വ​ള​പ​ത്രം കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കും. ഇ​ത് ത​യാ​റാ​ക്കാ​നു​ള്ള ക​മ്മി​റ്റി​യെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി നി​ശ്ച​യി​ച്ചു. വി.​ഡി.​സ​തീ​ശ​നാ​ണ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ. മാ​ർ​ച്ച് എ​ട്ടി​ന് വീ​ണ്ടും രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം ചേ​രു​മെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.