ബത്തേരി ഗവ.കോളജ് യാഥാർഥ്യമാക്കണം: കെ.ജെ. ദേവസ്യ
1577117
Saturday, July 19, 2025 6:01 AM IST
സുൽത്താൻ ബത്തേരി: 2016-17ൽ എൽഡിഎഫ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ബത്തേരി ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് യാഥാർഥ്യമാക്കണമെന്ന് കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഉദാസീനത തുടർന്നാൽ ശക്തമായ സമരം സംഘടിപ്പിക്കും. തത്പര കക്ഷികൾ നടത്തുന്ന ചരടുവലികളാണ് ഗവ.കോളജ് പ്രവർത്തനം ആരംഭിക്കാത്തതിന് കാരണം. കോളജ് വിഷയത്തിൽ സ്ഥലം എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ ഉത്തരവാദിത്തം നിറവേറ്റുന്നില്ല.
കോളജിനാവശ്യമായ സ്ഥലം നഗരത്തിനടുത്ത് സർക്കാർ ഉടമസ്ഥതയിൽ ഉണ്ട്. കോളജിന് താത്കാലിക സൗകര്യം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളും സുമനസുകളും ഒരുക്കമാണ്. ബന്ധപ്പെട്ടവർ ഇത് കണ്ണുതുറന്ന് കാണണമെന്നും ദേവസ്യ ആവശ്യപ്പെട്ടു.