കെ.ടി. ഹംസ മുസ്ലിയാരെ എസ്വൈഎസ് ആദരിച്ചു
1577115
Saturday, July 19, 2025 6:01 AM IST
കണിയാന്പറ്റ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറയിൽ 40 വർഷം പൂർത്തിയാക്കിയ കെ.ടി. ഹംസ മുസ്ലിയാരെ സുന്നി യുവജന സംഘം(എസ്വൈഎസ് )ജില്ലാ കമ്മിറ്റി ആദരിച്ചു. മില്ലുമുക്ക് ബിച്ചാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഖാസിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മെമന്റോ നൽകി. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്, സയ്യിദ് കെ.കെ.എസ്. തങ്ങൾ, ഇന്പിച്ചിക്കോയ തങ്ങൾ പേരാൽ, ഹംസ റഹ്മാനി കൊണ്ടിപ്പറന്പ്, ഈശ്വരൻ നന്പൂതിരി കൽപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.