ടോളിവുഡിന്റെ ഹാസ്യസാമ്രാട്ടിന് വിട; പ്രശസ്ത നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു
Saturday, July 19, 2025 8:48 AM IST
പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടൻ ഫിഷ് വെങ്കട്ട് (വെങ്കട്ട് രാജ് -53) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൃക്കകൾ പൂർണമായും തകരാറിലായതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കലിന് നിർദേശിച്ചെങ്കിലും ചെലവേറിയ ചികിത്സ താങ്ങാൻ കുടുംബത്തിന് കഴിയില്ലെന്ന് അറിയിച്ച് മകൾ എത്തിയിരുന്നു.
2000 കളുടെ തുടക്കത്തിൽ ‘കുഷി’ എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് വെങ്കട്ട് ടോളിവുഡിലേക്ക് എത്തുന്നത്. ബണ്ണി, അദുർസ്, ധീ, മിറാപകായ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലും വെങ്കട്ട് അഭിനയിച്ചു.