അനിശ്ചിതകാല സ്വകാര്യ ബസ് സമരം വിജയിപ്പിക്കാൻ തീരുമാനം
1577116
Saturday, July 19, 2025 6:01 AM IST
കൽപ്പറ്റ: വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമാക്കുക, ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാതിരിക്കുക, ദീർഘദൂര ബസുകളുടെ പെർമിറ്റ് പുതുക്കുക, ഈ ചെലാൻ വഴി ഭീമമായ തുക പിഴി ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി 22 മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ആർ. സദാശിവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.വി. പൗലോസ്, കെ. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി സിൽജോ മാത്യു, കെ.ജെ. വിനോദ്, ജോസ് തണ്ണിക്കോട് എന്നിവർ പ്രസംഗിച്ചു.