ഭീ​ക​ര പേ​ടി​യാ, അ​താ..! താ​ര​ങ്ങ​ൾ ഒ​ഴി​വാ​യ​ത് ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ൽ കൊ​ണ്ട​ല്ലെ​ന്ന് ശ്രീ​ല​ങ്ക
Wednesday, September 11, 2019 3:29 PM IST
കൊ​ളം​ബോ: പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ൽ​നി​ന്നും താ​ര​ങ്ങ​ൾ ഒ​ഴി​വാ​യ​ത് ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ൽ കൊ​ണ്ട​ല്ലെ​ന്ന് ശ്രീ​ല​ങ്ക. പ​ര്യ​ട​ന​ത്തി​ൽ​നി​ന്നും പി​ൻ​മാ​റാ​ൻ താ​ര​ങ്ങ​ളെ ഇ​ന്ത്യ സ​മ്മ​ർ​ദം ച​ലു​ത്തി​യെ​ന്ന പാ​ക് മ​ന്ത്രി ഫ​വാ​ദ് ഹു​സൈ​ൻ ചൗ​ധ​രി​യു​ടെ അ​വ​കാ​ശ​വാ​ദം ശ്രീ​ല​ങ്ക ത​ള്ളി. 2009 ൽ ​പാ​ക് പ​ര്യ​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ളി​ക്കാ​ർ പ​ര​മ്പ​ര​യി​ൽ​നി​ന്നും ഒ​ഴി​വാ​യ​തെ​ന്ന് ശ്രീ​ല​ങ്ക​ൻ കാ​യി​ക മ​ന്ത്രി ഹ​രി​ൻ ഫെ​ർ​ണാ​ണ്ടോ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ൽ ക​ളി​ക്കാ​തി​രി​ക്കാ​ൻ ഇ​ന്ത്യ ക​ളി​ക്കാ​രി​ൽ സ​മ്മ​ർ​ദം ച​ലു​ത്തി​യെ​ന്ന വാ​ർ​ത്ത​യി​ൽ സ​ത്യ​മി​ല്ല. 2009 ലെ ​സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ല ക​ളി​ക്കാ​ർ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ളി​ക്കു​ന്നി​ല്ലെ​ന്നു തീ​രു​മാ​ന​മെ​ടു​ത്ത​വ​രെ ഒ​ഴി​വാ​ക്കി ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ശ​ക്ത​മാ​യ ടീ​മാ​ണു​ള്ള​ത്. പാ​ക്കി​സ്ഥാ​നെ അ​വ​രു​ടെ മ​ണ്ണി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും ഫെ​ർ​ണാ​ണ്ടോ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​മാ​സം 27 ന് ​ആ​ണ് പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ൾ ഈ ​പ​ര​മ്പ​ര​യി​ലൂ​ടെ മ​ട​ക്കി​കൊ​ണ്ടു​വ​രാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് പാ​ക്കി​സ്ഥാ​നു​ള്ള​ത്. ല​സി​ത് മ​ലിം​ഗ, മാ​ത്യൂ​സ്, ക​രു​ണ​ര​ത്നെ, ദി​നേ​ഷ് ച​ണ്ടി​മാ​ൽ, സു​രം​ഗ ല​ക്മ​ൽ, തി​സാ​ര പെ​രേ​ര, അ​ഖി​ല​ധ​ന​ഞ്ജ​യ, ധ​ന​ഞ്ജ​യ ഡി​സി​ൽ​വ, കു​ശാ​ൽ പെ​രേ​ര, നി​റോ​ഷ​ൻ ഡി​ക്ക്‌​വെ​ല്ല എ​ന്നി​വ​രാ​ണ് പാ​ക്കി​സ്ഥാ​നി​ൽ ക​ളി​ക്കാ​നി​ല്ലെ​ന്ന് ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​നെ അ​റി​യി​ച്ച​ത്.

ഇ​തോ​ടെ പ​ര​മ്പ​ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​നി​ൽ ക​ളി​ക്കു​മ്പോ​ൾ പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് ല​ങ്ക​ൻ ബോ​ർ​ഡ് വ്യ ​ക്ത​മാ​ക്കി​യെ​ങ്കി​ലും താ​ര​ങ്ങ​ൾ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. മൂ​ന്ന് വീ​തം ഏ​ക​ദി​ന, ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ൽ ഉ​ള്ള​ത്. ഏ​ക​ദി​ന, ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​തി​യ നാ​യ​ക​ൻ​മാ​രെ ല​ങ്ക​ൻ ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഏ​ക​ദി​ന ടീ​മി​നെ ല​ഹി​രു തി​രി​മ​നെ​യും ട്വ​ന്‍റി-20 ടീ​മി​നെ ധ​സു​ൻ ഷ​ന​ക​യു​മാ​ണ് ന​യി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.