റേഷൻ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് : അനധികൃതമായി സംഭരിച്ച 47 ചാക്ക് റേഷന്‍ സാധനങ്ങൾ പിടികൂടി
1576559
Thursday, July 17, 2025 6:43 AM IST
കൊല്ലം: ജില്ലയിൽ വ്യാപകമായി റേഷൻ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നതായ പരാതികൾക്കിടെ അനധികൃതമായി സംഭരിച്ച് സൂക്ഷിച്ചിരുന്ന 47 ചാക്ക്, 2350 കിലോഗ്രാം റേഷന്‍ സാധനങ്ങൾ സപ്ലൈ ഉദ്യോഗസ്ഥർ പിടികൂടി. കിളികൊല്ലൂര്‍ ഡിവിഷനില്‍ രണ്ടാം നമ്പര്‍, വായനശാല ജംഗ്ഷന്, കല്ലുംതാഴം, കട്ടവിള പള്ളി എന്നിവിടങ്ങളില്‍ അനധികൃതമായി സംഭരിച്ച് സൂക്ഷിച്ചിരുന്ന റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ആണ് പിടിച്ചെടുത്തിരിക്കുന്നത്.
ഓണക്കാലത്ത് എല്ലാ താലൂക്കുകളിലും പൊതുവിപണി പരിശോധനകള്‍ കര്‍ശനമാക്കും. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ - കടയുടമകള്‍ എന്നിവര്‍ക്ക് പ്രോസിക്യൂഷന് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഹോട്ടലുകള്‍, ചായക്കടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ തിരിച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കള്‍ക്ക് കൃത്യമായി ബില്ലുകൾ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ നിർദേശിച്ചിട്ടുണ്ട്.