നിയന്ത്രണങ്ങൾ നീക്കണം; ശബരിമല കർമ സമിതി ഗവർണറെ കാണും
Sunday, November 18, 2018 10:28 AM IST
കോട്ടയം: ശബരിമലയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ സമിതി ഇന്ന് ഗവർണറെ കാണും. കർമ സമിതി പ്രസിഡന്‍റ് എസ്.ജെ. കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ കണ്ട് ആവശ്യങ്ങൾ ഉന്നയിക്കുക.

കോട്ടയത്ത് വച്ച് വൈകിട്ട് എട്ടിനാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. ഇടുക്കിയിൽ പൊതുപരിപാടിക്കെത്തുന്ന ഗവർണർ പി.സദാശിവം വൈകിട്ട് കോട്ടയത്ത് ഗസ്റ്റ്ഹൗസിലാണ് തങ്ങുന്നത്. ഇവിടെ വച്ചായിരിക്കും കൂടിക്കാഴ്ച നടത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.