ജീ​വ​ന​ക്കാ​രു​ടെ സ​മ​രം; എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സി​നു ലേ​ബ​ർ ക​മ്മീ​ഷ​ണ​റി​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം
Thursday, May 9, 2024 1:36 AM IST
ന്യൂ​ഡ​ല്‍​ഹി: ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​യ​ര്‍ ഇ​ന്ത്യ മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി ഡ​ല്‍​ഹി ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍. വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ച ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നു ഒ​രാ​ഴ്ച മു​മ്പ് മാ​നേ​ജ്‌​മെ​ന്‍റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ അ​യ​ച്ച ക​ത്തി​ലെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് എ​ച്ച്ആ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച​യ്ക്കു​വ​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ 300-ഓ​ളം ക്യാ​ബി​ന്‍ ക്രൂ ​അം​ഗ​ങ്ങ​ള്‍ അ​സു​ഖ​ബാ​ധി​ത​രാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും ത​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് 90-ഓ​ളം എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച റ​ദ്ദാ​ക്കി​യ​ത്.

തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​ങ്ങ​ള്‍ ന​ട​ന്നു​വെ​ന്നാ​ണ് റീ​ജി​യ​ണ​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ എ​യ​ര്‍ ഇ​ന്ത്യ ചെ​യ​ര്‍​മാ​ന്‍ ന​ട​രാ​ജ​ന്‍ ച​ന്ദ്ര​ശേ​ഖ​റി​നും മ​റ്റു​ള്ള​വ​ര്‍​ക്കും അ​യ​ച്ച ക​ത്തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക