പ്രത്യേകിച്ചും പൊതു വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കുകയും ആൾക്കാർ കൂടുന്ന യോഗങ്ങളിലും കോളേജിലോ സ്കൂളിലോ പോകാതിരിക്കുകയും വേണം. പൊടിയിൽ നിന്നുള്ള സംരക്ഷണത്തിനും കണ്ണിലേയ്ക്കടിക്കുന്ന പ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിനും വലുപ്പമുള്ള കണ്ണട ഉപയോഗിക്കുന്നത് നല്ലതാണ്.
ഇതൊന്നും അരുത് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുകയോ നല്ല പ്രകാശമുള്ള വസ്തുക്കളിലേക്ക് നോക്കുകയോ വെയിൽ കൊള്ളുകയോ ചൂടുവെള്ളത്തിൽ കുളിക്കുകയോ അധികം എരിവും ചൂടും പുളിയുമുള്ളവ കഴിക്കുകയോ ചെയ്യരുത്.
ചികിത്സ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കണ്ണ് കഴുകി വൃത്തിയാക്കണം. ആയുർവേദ തുള്ളിമരുന്ന് ഉപയോഗിക്കണം. ഉച്ചയ്ക്കും രാത്രിയും കണ്ണിൽ മരുന്ന് ഒഴിക്കേണ്ടതില്ല. മറ്റ് സമയങ്ങളിൽ ഒന്നോ രണ്ടോ തുള്ളി വീതം ഇറ്റിക്കണം. ആയുർവേദ മരുന്നുകൾ മാത്രം മതിയാകും ചെങ്കണ്ണ് ശമിപ്പിക്കുന്നതിന്. എന്നാൽ, സ്വയം ചികിത്സയിലൂടെ ചെങ്കണ്ണ് അപകടാവസ്ഥയിലേക്കും മാറാം.
ചെങ്കണ്ണ് പിടിപെടാതിരിക്കണമെങ്കിൽ എരിവും പുളിയും ഉപ്പും ചൂടും മാംസാഹാരവും കുറയ്ക്കുക. ശരിയായ മലശോധന ലഭിക്കുന്ന വിധം ഭക്ഷണം കഴിക്കുക. രോഗമുള്ളവരിൽ നിന്ന് അകന്നിരിക്കുക,തുളസിയിലയുടെ നീര് കണ്ണിലൊഴിക്കുക എന്നിവ കൂടി ശ്രദ്ധിക്കണം.
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481