എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം; വി​ജ​യ​ശ​ത​മാ​നം കൂ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ജി​ല്ല
Wednesday, May 8, 2024 5:42 AM IST
കോ​ഴി​ക്കോ​ട്: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ വി​ജ​യ​ശ​ത​മാ​നം വ​ര്‍​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ജി​ല്ല. പോ​യ വ​ര്‍​ഷം 99.86 ശ​ത​മാ​നം വി​ജ​യ​മാ​ണ് ജി​ല്ല നേ​ടി​യ​ത്. വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു കോ​ഴി​ക്കോ​ട്. ഇ​ത്ത​വ​ണ ഉ​യ​ര്‍​ന്ന വി​ജ​യ​ശ​ത​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ 206 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 43,811 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.

വ​ട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 62 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 16,062 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി.​കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 72 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 12,575 വി​ദ്യാ​ര്‍​ഥി​ക​ളും താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 72 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 12,174 വി​ദ്യാ​ര്‍​ഥി​ക​ളും പ​രീ​ക്ഷ​യെ​ഴു​തി.

കൊ​ടു​വ​ള്ളി എ​ളേ​റ്റി​ല്‍ എം​ജി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​ത് .1034 പേ​ര്‍.

പ​റ​യ​ഞ്ചേ​രി ജി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ആ​റ് പേ​ർ. 2500 വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​ക്രൈ​ബ് സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷ എ​ഴു​തി. 2023ല്‍ 43101 ​കു​ട്ടി​ക​ളാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ല്‍ 43040 വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചി​രു​ന്നു. ജി​ല്ല​യി​ലെ 169 സ്‌​കൂ​ളു​ക​ളാ​ണ് 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച​ത്.