കെ​ട്ടി​ടം ഉ​ട​മ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന്: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
Wednesday, May 8, 2024 5:42 AM IST
കോ​ഴി​ക്കോ​ട്: പി.​ടി. ഉ​ഷ റോ​ഡി​ലെ ബേ​ബി ആ​ർ​ക്കേ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്യൂ​ട്ടി സ​ലൂ​ണി​ന്‍റെ ഉ​ട​മ​ക്കെ​തി​രേ കെ​ട്ടി​ടം ഉ​ട​മ ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചും ലി​ഫ്റ്റ് സൗ​ക​ര്യം ന​ൽ​കാ​തെ​യു​മാ​ണ് സ്ഥാ​പ​ന ഉ​ട​മ​യെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് റെ​ന്‍റ് ക​ണ്‍​ട്രോ​ള​റാ​യ ത​ഹ​സി​ൽ​ദാ​റും ടൗ​ണ്‍ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റും ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

മേ​യ് 17 ന് ​കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ബ്യൂ​ട്ടി സ​ലൂ​ണ്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​തി​നെ കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ ത​ന്‍റെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ട​മ സം​സാ​രി​ച്ച​താ​യി പ​രാ​തി​ക്കാ​രി ആ​ഷാ ബൈ​ജു​നാ​ഥ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.