ജീവിതശൈലീ രോഗങ്ങൾ തടയാൻ വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുക 1. വീട്ടുജോലികൾ കുടുംബത്തിൽ എല്ലാവരും ചേർന്നു ചെയ്യുന്നശീലം വളർത്തിയെടുക്കുക
2. ഓരോ വീടിനും ഓരോ പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം. ശരീരത്തിനു വ്യായാമവും ആഹാരത്തിനു പച്ചക്കറികളും
3. ടിവി, മൊബൈലിന്റെ മുന്പിലിരിക്കുന്ന സമയം കുറയ്ക്കുക
4. നടക്കാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്
5. ആഴ്ചയിൽ അഞ്ച് ആറ് ദിവസം അര മണിക്കൂർ നടക്കുക
6. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക
7. പ്രായഭേദമെന്യേ വ്യായാമത്തിലും കായിക വിനോദത്തിലും ഏർപ്പെടുക
കുട്ടികളിലെ പൊണ്ണത്തടി തടയാൻ 1. കുട്ടിക്കാലം മുതലേ പൊണ്ണത്തടി വരാതെ ശ്രദ്ധിക്കുക
2. കുട്ടികളിൽ ശരിയായ ആഹാരശീലങ്ങൾ വളർത്തിയെടുക്കുക
3. ചെറുപ്പം മുതലേ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. ബേക്കറി ഭക്ഷണത്തോടും ഫാസ്റ്റ് ഫുഡിനോടും ഹോട്ടൽ ഭക്ഷണത്തോടും ആസക്തി വളരാതെ ശ്രദ്ധിക്കുക
5. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്പോൾ അളവു കൂടാൻ സാധ്യതയുണ്ട്
6. ഓടിച്ചാടിയുള്ള കളികളും പന്തുകളിയും മറ്റും പ്രോത്സാഹിപ്പിക്കുക
7. എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ ഓടിക്കളിക്കാൻ അവസരമൊരുക്കുക
8. വീഡിയോ ഗെയിമുകൾ, കംപ്യൂട്ടർ ഗെയിമുകൾ നിരുത്സാഹപ്പെടുത്തുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ