രോഗം മാറുന്നതു വരെ കണ്ണടകൾ വച്ച് നടക്കുക. രോഗം മറ്റുള്ളവർക്കു പകരാതിരിക്കാനും പ്രകാശത്തിന്റെ തീവ്രത കുറയ്ക്കാനും ഇതു സഹായിക്കും. ഫ്രിഡ്ജിൽ വയ്ക്കാത്ത തണുത്ത വെള്ളം കൊണ്ടു കണ്ണു കഴുകുന്നത് ആശ്വാസം നല്കും. ശുദ്ധജലം ആണെന്ന് ഉറപ്പുണ്ടാകണം. മൂക്കു ചീറ്റാൻ ടവ്വലുകളേക്കാൾ ഉപകാരി റ്റിഷ്യൂ പേപ്പറുകളാണ്. അവ അവിടെയും ഇവിടെയും ഇടാതെ കത്തിച്ചു കളയാമല്ലോ.
ഹോമിയോയിൽ ചികിത്സയുണ്ടോ? കണ്ണിന്റെ വിവിധങ്ങളായ തകരാറുകൾക്ക് ഹോമിയോപ്പതിയിൽ മരുന്നുകൾ ഉണ്ടെന്നു തന്നെ പലർക്കുമറിയില്ല. കണ്ണുരോഗം വൈറസ്, ബാക്ടീരിയ, അലർജി ഏതുമാകട്ടെ ഹോമിയോപ്പതിയിൽ ചികിൽസയുണ്ട്. ഇവിടെയും രോഗലക്ഷണങ്ങൾക്കാണു പ്രാധാന്യം.
കണ്ണിന്റെ ചുവപ്പിന്റെ തീവ്രത മുതൽ കണ്ണിൽ നിന്നു വരുന്ന പഴുപ്പിന്റെ നിറത്തിനു വരെ ഹോമിയോപ്പതിയിൽ പ്രാധാന്യമുണ്ട്. കണ്ണിലൊഴിക്കുന്ന മരുന്നിനേക്കാൾ പ്രാധാന്യം ഉള്ളിൽ കഴിക്കുന്ന മരുന്നുകൾക്കാണ്.നേത്ര രോഗങ്ങൾ വരാതെ രക്ഷിക്കാനും വിവിധ തരം കൺജങ്ങ്റ്റിവൈറ്റിസ് മാറാനും യൂഫ്രേഷ്യ ഐ ഡ്രോപ്സ് സാധാരണമായി ഉപയോഗിച്ചുവരുന്നു.
ഹോമിയോയിൽ തിമിരത്തിനു മരുന്നുണ്ടെന്ന് മിക്കവർക്കും അറിയില്ല. തിമിരത്തിന്റെ തുടക്കത്തിൽ തന്നെ സിനറേറിയ എന്ന ഐ ഡ്രോപ്സ് ഉപയോഗിച്ചാൽ രോഗം നിയന്ത്രിക്കാം. തിമിരം കൂടിയ അവസ്ഥയിൽ ശസ്ത്രക്രിയ തന്നെ വേണ്ടിവരാം. എന്നാൽ വിവിധ കാരണങ്ങളാൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്തവർക്ക് ഹോമിയോചികിൽസ പരീക്ഷിക്കാവുന്നതാണ്.
കണ്ണിനുണ്ടാകുന്ന ചതവുകൾക്കും പ്രമേഹം, രക്ത സമ്മർദം ഇവകൂടിയതു കൊണ്ടു കണ്ണിനു ഭവിക്കുന്ന തകരാറുകൾക്കും മരുന്നുകളുണ്ട്. കൃത്യമായ ചികിൽസായോഗ്യതയും ചികിൽസാ പരിചയവുമുള്ള ഹോമിയോപ്പതി ഡോക്ടർമാരെ സമീപിക്കുക.
ഡോ: റ്റി.ജി. മനോജ് കുമാർ, മെഡി.ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
[email protected]