അ​ർ​ത്തു​ങ്ക​ൽ ബ​സ​ലി​ക്ക: ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി​ല്ലെ​ന്നു കോ​ട​തി
Thursday, February 22, 2018 7:21 PM IST
കൊ​ച്ചി: അ​ർ​ത്തു​ങ്ക​ൽ ബ​സ​ലി​ക്ക ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​ർ​എ​സ്എ​സ് നേ​താ​വ് ടി.​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ലെ​ങ്കി​ൽ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യ​ത്.

അ​ർ​ത്തു​ങ്ക​ൽ പ​ള്ളി നി​ന്ന സ്ഥ​ലം മു​ന്പ് ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്നു​വെ​ന്നും അ​ത് വീ​ണ്ടെ​ടു​ക്ക​ലാ​ണ് ഹി​ന്ദു​ക്ക​ളു​ടെ ജോ​ലി​യെ​ന്ന ടി.​ജി. മോ​ഹ​ൻ ദാ​സി​ന്‍റെ ട്വീ​റ്റാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന്, സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ലൂ​ടെ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് മോ​ഹ​ൻ​ദാ​സി​നെ​തി​രേ അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ക്ഷേ​ത്ര​വും പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ട്വി​റ്റ​റി​ലൂ​ടെ ന​ട​ത്തി​യ പ്ര​ചാ​ര​ണം മ​ത​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന​തി​നാ​ണെ​ന്നു കാ​ട്ടി എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. ഈ ​കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മോ​ഹ​ൻ​ദാ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ൽ പോ​ർ​ച്ചു​ഗീ​സു​കാ​ർ നി​ർ​മി​ച്ച​താ​ണ് അ​ർ​ത്തു​ങ്ക​ൽ പ​ള്ളി. ജ​നു​വ​രി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നു ജാ​തി​മ​ത​ഭേ​ദ​മെ​ന്യെ ജ​ന​ല​ക്ഷ​ങ്ങ​ൾ അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ എ​ത്താ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.