തൃശൂർ: എം​​​ജി റോ​​​ഡി​​​ലെ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ​​​ സിപിഎം തിരിച്ചടയ്ക്കാൻ കൊണ്ടുവന്ന തുക സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആദായ നികുതി വകുപ്പ്. പി​​​ൻ​​​വ​​​ലി​​​ച്ച ഒ​​​രു​​​കോ​​​ടി രൂ​​​പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​നു​​​ള്ള നീ​​​ക്കം ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് തടഞ്ഞിരുന്നു.

ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ എം​​​ജി റോ​​​ഡ് ശാ​​​ഖ​​​യി​​​ൽ​​​നി​​​ന്ന് ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് ഒ​​​രു കോ​​​ടി പി​​​ൻ​​​വ​​​ലി​​​ച്ചെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ണു സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണം എ​​​ത്തി​​​യ​​​ത്. സി​​​പി​​​എം ന​​​ൽ​​​കി​​​യ ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ളി​​​ൽ ഈ ​​​അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​മി​​​ല്ലെ​​​ന്നും കെ​​​വൈ​​​സി രേ​​​ഖ​​​ക​​​ൾ പൂ​​​ർ​​​ണ​​​മ​​​ല്ലെ​​​ന്നും ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്നു.

1998ൽ ​​​തു​​​ട​​​ങ്ങി​​​യ അ​​​ക്കൗ​​​ണ്ടി​​​ൽ അ​​​ഞ്ചു കോ​​​ടി പ​​​ത്തു ല​​​ക്ഷം രൂ​​​പ​​​യാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ ഒ​​​രു കോ​​​ടി സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​മാ​​​ണ്. ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​നു പി​​​ൻ​​​വ​​​ലി​​​ച്ച പ​​​ണം ചെ​​​ല​​​വാ​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പ​​​ണ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നും മ​​​റ്റൊ​​​രു അ​​​ക്കൗ​​​ണ്ടി​​​ൽ 10 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ണ്ടെ​​​ന്നും ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്നു.


സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, കേ​​​ര​​​ള ബാ​​​ങ്ക്, പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്ക് തു​​​ട​​​ങ്ങി അ​​​ഞ്ചു ബാ​​​ങ്കു​​​ക​​​ളി​​​ലാ​​​യി ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ണ്ട്. തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ​​​മാ​​​ത്രം സി​​​പി​​​എ​​​മ്മി​​​ന് 81 അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നും 91 ഇ​​​ട​​​ങ്ങ​​​ളി​​​ൽ സ്വ​​​ത്തു​​​വ​​​ക​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നു​​​മാ​​​ണ് ഇ​​​ഡി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഇ​​​ഡി​​​യും പ​​​റ​​​യു​​​ന്നു.

പാ​​​ർ​​​ട്ടി അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ട് ന​​​ട​​​ന്നെ​​​ന്ന ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​മാ​​​ണ് സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.