ഇന്ത്യക്കു രണ്ടാം ജയം
Wednesday, May 1, 2024 2:07 AM IST
സിൽഹിത്: ബംഗ്ലാദേശിനെതിരായ വനിതകളുടെ രണ്ടാം ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്കു ജയം. അഞ്ചു മത്സര പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി.
ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിനിടെ രസംകൊല്ലിയായി മഴയെത്തി. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യുകയായിരുന്നു.
സ്കോർ ബംഗ്ലാദേശ് 20 ഓവറിൽ 119 റണ്‍സ്. ഇന്ത്യ 5.2 ഓവറിൽ 47/1. 46 റണ്‍സ് നേടിയ മുർഷിദ ഖാതുമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. 24 പന്തിൽ 41 റണ്‍സുമായി പുറത്താകാതെ നിന്ന ദയാളൻ ഹേമലതയുടെ ബാറ്റിംഗാണ് ഇന്ത്യക്കു ജയം സമ്മാനിച്ചത്.