ഫെ​ബ്രു​വ​രി​യി​ലെ കാ​ർ വി​ല്പ​ന ക​ണ​ക്കു​ക​ൾ പു​റ​ത്തു വ​രു​ന്പോ​ൾ റിക്കാർഡു​ക​ൾ തി​രു​ത്തി മാ​രു​തി​യു​ടെ തേരോട്ടം. തൊ​ട്ടു​പി​ന്നി​ലു​ള്ള മൂ​ന്ന് എ​തി​രാ​ളി​ക​ളെ​യും ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി മു​ന്നേ​റു​ക​യാ​ണു മാ​രു​തി. ത​ങ്ങ​ളു​ടെത​ന്നെ വി​ൽ​പ്പ​ന റിക്കാർഡു​ക​ൾ തി​രു​ത്തി​ക്കു​റി​ച്ചാണ് ഈ കുതിപ്പ്.

രാ​ജ്യ​ത്തെ കാ​ർ വി​ൽ​പ്പ​ന​യി​ൽ വി​ല കൂ​ടി​യ കാ​റു​ക​ൾ​ക്കാ​ണു നിലവിൽ ഡി​മാ​ന്‍ഡ്. പ​ത്തു​ല​ക്ഷ​ത്തി​നു താ​ഴെ വി​ല​യു​ള്ള കാ​റു​ക​ൾ​ക്കുള്ള ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ ഇ​ടി​യു​ക​യാ​ണ്.

അതേസമയം, യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ളു​ക​ളു​ടെ വി​ൽ​പ്പ​ന​യി​ൽ വ​ൻ കു​തി​പ്പും കാണുന്നു. അ​താ​യ​ത് പ​ത്തു ല​ക്ഷ​ത്തി​നും നാ​ൽ​പ്പ​തു ല​ക്ഷ​ത്തി​നും ഇ​ട​യി​ൽ ഓ​ൺ​റോ​ഡ് വി​ല വ​രു​ന്ന കാ​റു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​ണ് രാ​ജ്യ​ത്തെ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​പ്പോ​ൾ കൂ​ടു​ത​ൽ താ​ത്പ​ര്യം കാ​ട്ടു​ന്ന​ത്.

2024 ഫെ​ബ്രു​വ​രി​യി​ൽ മാ​രു​തി ആ​കെ 1,97,471 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചാ​ണ് പു​തി​യ റിക്കാർഡ് നേ​ട്ടം കൈ​വ​രി​ച്ച​ത്. 2023 ഫെ​ബ്രു​വ​രി​യി​ൽ വി​റ്റ 1,72,321 വാ​ഹ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 15 ശ​ത​മാ​നം വ​ള​ർ​ച്ച. ക​മ്പ​നി​യു​ടെ ഈ ​മാ​സ​ത്തെ ആ​ഭ്യ​ന്ത​ര വി​ൽ​പ്പ​ന 1,68,544 ആ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സ​ത്തി​ൽ വി​റ്റ 1,55,114 യൂ​ണി​റ്റു​ക​ളി​ൽനി​ന്ന് 9 ശ​ത​മാ​നം വ​ള​ർ​ച്ച. ക​യ​റ്റു​മ​തി, 2024 ഫെ​ബ്രു​വ​രി​യി​ൽ 68 ശ​ത​മാ​നം വ​ർ​ധി​ച്ച് 28,927 യൂ​ണി​റ്റി​ലെ​ത്തി, 2023 ഫെ​ബ്രു​വ​രി​യി​ൽ 17,207 യൂ​ണി​റ്റു​ക​ളാണ് ക​യ​റ്റു​മ​തി ചെ​യ്തത്.

മാ​രു​തി സു​സു​ക്കി​യു​ടെ ഈ ​മാ​സ​ത്തെ ആ​ഭ്യ​ന്ത​ര വി​ൽ​പ്പ​ന ഒ​ന്പ​തു ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 1,68,544 ആ​ണ്. 2024 ഫെ​ബ്രു​വ​രി​യി​ലെ മൊ​ത്തം ആ​ഭ്യ​ന്ത​ര വി​ൽ​പ്പ​ന​യി​ൽ 5,147 യൂ​ണി​റ്റ് മാ​രു​തി സു​സു​ക്കി മ​റ്റ് നി​ർ​മാ​താ​ക്കൾ​ക്ക് വി​റ്റ​തും ഉ​ൾ​പ്പെ​ടു​ന്നു.

മാ​രു​തി​യു​ടെ വി​ല കു​റ​ഞ്ഞ കാ​റു​ക​ളാ​യ എ​സ്-​പ്ര​സോ​യും ആ​ൾ​ട്ടോ​യു​ടെ​യും വി​ല്പ​ന​യി​ൽ ഫെ​ബ്രു​വ​രി​യി​ൽ മു​ൻ​വ​ർ​ത്തെ അ​പേ​ക്ഷി​ച്ച് 32 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി​യി​ൽ ആ​കെ 14,782 യൂ​ണി​റ്റു​ക​ളാ​ണ് വി​റ്റ​ത്.

സ്വി​ഫ്റ്റ്, ഡി​സ​യ​ർ, ഇ​ഗ്നി​സ്, ബ​ലേ​നോ, സെ​ലേ​റി​യോ, വാ​ഗ​ൺ​ആ​ർ തു​ട​ങ്ങി​യ സ​ബ്കോം​പാ​ക്റ്റ് കാ​റു​ക​ളു​ടെ വി​ൽ​പ്പ​ന​യി​ലും 10 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ഈ ​സെ​ഗ്മെ​ന്‍റി​ൽ വി​ൽ​പ്പ​ന 71,627 യൂ​ണി​റ്റാ​യി.

മാ​രു​തി​യു​ടെ ഏ​ക കോം​പാ​ക്ട് സെ​ഡാ​നാ​യ സി​യാ​സി​ന്‍റെ വി​ൽ​പ്പ​ന​യി​ലും വ​ൻ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി​യി​ൽ 481 യൂ​ണി​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 39 ശ​ത​മാ​നം കു​റ​വ്.

ബ്രെ​സ, ഏ​ർ​ട്ടി​ഗ, ഫോ​ങ്ക്സ്, ഗ്രാ​ന്‍റ് വി​റ്റാ​റ, ഇ​ൻ​വി​ക്ടോ, ജിം​മ്നി, എ​ക്സ് എ​ൽ 6 എ​ന്നി​വ അ​ട​ങ്ങു​ന്ന യൂ​ട്ടി​ലി​റ്റി വി​ഭാ​ഗ​ത്തി​ലാ​ണ് മാ​രു​തി വ​ൻ നേ​ട്ടം കൊ​യ്ത​ത്. ഈ ​വി​ഭാ​ഗ​ത്തി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭൂ​രി​ഭാ​ഗ​ത്തി​നു പ​ത്തു ല​ക്ഷ​ത്തി​നു മേ​ലെ​യാ​ണ് വി​ല.

2023 ഫെ​ബ്രു​വ​രി​യി​ൽ ഈ ​വി​ഭാ​ഗ​ത്തി​ലെ വി​ൽ​പ്പ​ന 33,500 യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഫെ​ബ്രു​വ​രി​യി​ൽ അ​ത് 61,234 യൂ​ണി​റ്റു​ക​ളാ​യി ഉ​യ​ർ​ന്നു. അ​താ​യ​ത് 83 ശ​ത​മാ​നം വ​ർ​ധ​ന. മാ​രു​തി​യു​ടെ ഏ​ക വാ​നാ​യ ഇ​ക്കോ​യു​ടെ വി​ൽ​പ്പ​ന പോ​ലും ഏഴു ശ​ത​മാ​നം വ​ർ​ധി​ച്ച് 12,147 യൂ​ണി​റ്റി​ലെ​ത്തി.

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും മ​റ്റു മ​ൾ​ട്ടി​പ​ർ​പ്പ​സ് ഉ​പ​യോ​ഗ​മു​ള്ള​വ​രും ഈ ​കാ​റി​ൽ ഇ​പ്പോ​ഴും താ​ത്പ​ര്യം കാ​ട്ടു​ന്നു. വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ, മാ​രു​തി സു​സു​ക്കി​യു​ടെ ഏ​ക ലൈ​റ്റ് കൊ​മേ​ഴ്‌​സ്യ​ൽ വെ​ഹി​ക്കി​ൾ (എ​ൽ​സി​വി) - സൂ​പ്പ​ർ കാ​രി - വി​ൽ​പ​ന 2024 ഫെ​ബ്രു​വ​രി​യി​ൽ ആറു ശ​ത​മാ​നം ഇ​ടി​ഞ്ഞ് 3,126 യൂ​ണി​റ്റാ​യി.

ആ​ഭ്യ​ന്ത​ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടാ​റ്റ മോ​ട്ടോ​ർ​സ് 2024 ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ആ​ഭ്യ​ന്ത​ര​വി​ൽ​പ്പ​ന​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ ബ്രാ​ൻ​ഡാ​യ ഹ്യു​ണ്ടാ​യി​യെ പി​ന്ത​ള്ളി രാ​ജ്യ​ത്ത് ര​ണ്ടാ​മ​ത്തെ വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ൾ എ​ന്ന സ്ഥാ​നം നേ​ടി.

ആ​ഭ്യ​ന്ത​ര പാ​സ​ഞ്ച​ർ വാ​ഹ​ന വി​പ​ണി​യി​ൽ, ടാ​റ്റ മോ​ട്ടോ​ഴ്‌​സ് 2024 ഫെ​ബ്രു​വ​രി​യി​ൽ 51,267 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സ​ത്തെ 42,862 യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് 20 ശ​ത​മാ​നം വി​ൽ​പ്പ​ന വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ 2024 ജ​നു​വ​രി​യി​ൽ 55,633 വാ​ഹ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച ടാ​റ്റാ മ​ന്ത് ടു ​മ​ന്ത് വി​ൽ​പ്പ​ന​യി​ൽ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ബ്രാ​ൻ​ഡി​ന്‍റെ ക​യ​റ്റു​മ​തി 2023 ഫെ​ബ്രു​വ​രി​യി​ലെ 278 യൂ​ണി​റ്റി​ൽ നി​ന്ന് 2024 ഫെ​ബ്രു​വ​രി​യി​ൽ 81 ശ​ത​മാ​നം കു​റ​ഞ്ഞ് 54 യൂ​ണി​റ്റാ​യി.


എ​ന്നാ​ൽ രാ​ജ്യ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വു​മ​ധി​കം കാ​റു​ക​ൾ വി​റ്റ​ഴി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​ന്പ​നി​യാ​യി ഹ്യു​ണ്ടാ​യി​യെ ക​ട​ത്തി​വെ​ട്ടി എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഹ്യു​ണ്ടാ​യി​യേ​ക്കാ​ൾ ആ‍​യി​ര​ത്തി​ല​ധി​കം യൂ​ണി​റ്റു​ക​ൾ രാ​ജ്യ​ത്തി​നു​ള്ളി​ൽ വി​റ്റ​ഴി​ച്ചാ​ണ് ടാ​റ്റാ ക​രു​ത്ത് കാ​ട്ടി​യ​ത്.

ഹ്യു​ണ്ടാ​യ് ആ​ഭ്യ​ന്ത​ര വി​പ​ണ​യി​ൽ 50,201 യൂ​ണി​റ്റു​ക​ൾ മാ​ത്ര​മാ​ണ് വി​റ്റ​ഴി​ച്ച​ത്. എ​ന്നാ​ൽ ക​യ​റ്റു​മ​തി​യി​ൽ അ​വ​ർ​ക്ക് ടാ​റ്റാ​യേ​ക്കാ​ൾ വ​ൻ നേ​ട്ടം കൊ​യ്യാ​നാ​യി. 2024 ഫെ​ബ്രു​വ​രി​യി​ൽ 60,501 യൂ​ണി​റ്റ് (ആ​ഭ്യ​ന്ത​രവിൽപ്പനയും ക​യ​റ്റു​മ​തിയും ചേർത്ത്) മൊ​ത്തം വി​ൽ​പ്പ​ന ഹ്യു​ണ്ടാ​യ് രേ​ഖ​പ്പെ​ടു​ത്തി, ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സ​ത്തി​ൽ ഇ​ത് 57,581 യൂ​ണി​റ്റാ​യി​രു​ന്നു.

2023 ഫെ​ബ്രു​വ​രി​യി​ലെ 47,001 യൂ​ണി​റ്റു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ഹ്യു​ണ്ടാ​യ് ക​ഴി​ഞ്ഞ മാ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ 50,201 യൂ​ണി​റ്റു​ക​ൾ വി​റ്റ് 6.8 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി.​ ഹ്യൂ​ണ്ടാ​യ് 10,300 യൂ​ണി​റ്റു​ക​ളു​ടെ ക​യ​റ്റു​മ​തി വി​ൽ​പ്പ​ന​യും നേ​ടി.

2024 ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര മൊ​ത്തം 72,923 വാ​ഹ​ന​ങ്ങ​ൾ(​ക​യ​റ്റു​മ​തി ഉ​ൾ​പ്പെ​ടെ) വി​റ്റ​ഴി​ച്ചു. ഇ​ത് വ​ർ​ഷം തോ​റും 24 ശ​ത​മാ​നം വി​ൽ​പ്പ​ന വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. യൂ​ട്ടി​ലി​റ്റി വാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ, മ​ഹീ​ന്ദ്ര ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ 2024 ഫെ​ബ്രു​വ​രി​യി​ൽ 42,401 വാ​ഹ​ന​ങ്ങ​ൾ വി​റ്റു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സ​ത്തി​ൽ 30,358 യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു വി​റ്റ​ത്. 40 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി​യി​ൽ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര ഇ​ന്ത്യ​യി​ലു​ട​നീ​ളം 30,358 എ​സ്‌​യു​വി​ക​ൾ വി​റ്റു. എ​സ്‌​യു​വി​ക​ളു​ടെ വി​ൽ​പ്പ​ന​യി​ൽ അ​സാ​ധാ​ര​ണ നേ​ട്ട​മാ​ണ് മ​ഹീ​ന്ദ്ര കൈ​വ​രി​ച്ച​ത്.

മ​ഹീ​ന്ദ്ര​യു​ടെ പു​തു​ത​ല​മു​റ എ​സ്‌​യു​വി​ക​ൾ​ക്കെ​ല്ലാം വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ന്‍ഡാ​ണു​ള്ള​ത്. അ​വ​രു​ടെ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര വി​ൽ​പ്പ​ന 22,825 ആ​ണ്. ക​ഴി​ഞ്ഞ മാ​സം അ​വ​ർ ഥാ​ർ എ​ർ​ത്ത്, സ്കോ​ർ​പി​യോ N Z8S വേ​രി​യ​ന്‍റ് എ​ന്നി​വ പു​റ​ത്തി​റ​ക്കി. ഉ​ട​നെ എ​സ്‌​യു​വി 300ന്‍റെ പു​തി​യ പ​തി​പ്പും വി​പ​ണി​യി​ൽ എ​ത്തും.

വി​ൽ​പ്പ​ന​യി​ൽ വ​ൻ നേ​ട്ട​മു​ണ്ടാ​ക്കി​യ മ​റ്റൊ​രു നി​ർ​മാ​താ​ക്ക​ൾ ടൊ​യേ​ട്ട​യാ​ണ്. 2024 ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ടൊ​യോ​ട്ട 25,220 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ടച്ചു. 2023 ഫെ​ബ്രു​വ​രി​യി​ൽ 15,685 യൂ​ണി​റ്റു​ക​ളാ​ണ് വി​റ്റ​ത്. 61 ശ​ത​മാ​നം വി​ൽ​പ്പ​ന വ​ള​ർ​ച്ച​യാ​ണ് ക​മ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ആ​ഭ്യ​ന്ത​ര വി​ൽ​പ്പ​ന 23,300 യൂ​ണി​റ്റ് ആ​യി​രു​ന്ന​പ്പോ​ൾ ക​മ്പ​നി​യു​ടെ ക​യ​റ്റു​മ​തി 1,920 യൂ​ണി​റ്റാ​യി. 2024 ജ​നു​വ​രി​യി​ൽ ക​മ്പ​നി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ 24,609 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ച് റിക്കാർഡ് ഇട്ടി​രുന്നു.

പു​തി​യ അ​ർ​ബ​ൻ ക്രൂ​യി​സ​ർ ഹൈ​റൈ​ഡ​ർ, ഇ​ന്നോ​വ ഹൈ​ക്രോ​സ് എ​ന്നി​വ​യ്ക്ക് വ​ൻ ഡി​മാ​ന്‍ഡാ​ണു​ള്ള​ത്. ഹൈ​ക്രോ​സ് ബു​ക്കു ചെ​യ്താ​ൽ ഒ​രു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മേ വാ​ഹ​നം ല​ഭി​ക്കൂ എ​ന്ന നി​ല​യി​ലാ​ണ്.

എം​ജി മോ​ട്ടോ​ർ ഇ​ന്ത്യ 2024 ഫെ​ബ്രു​വ​രി​യി​ൽ 4,532 യൂ​ണി​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സ​ത്തെ 3,825 യൂ​ണി​റ്റു​ക​ളി​ൽനി​ന്ന് 18 ശ​ത​മാ​നം വി​ൽ​പ്പ​ന വ​ള​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്തു. 2024 ഫെ​ബ്രു​വ​രി​യി​ൽ വി​റ്റ​ഴി​ച്ച മൊ​ത്തം യൂ​ണി​റ്റു​ക​ളു​ടെ ഏ​ക​ദേ​ശം 33 ശ​ത​മാ​ന​വും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​ണ് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ആ​ഗോ​ള ഷി​പ്പിം​ഗി​ലെ ത​ട​സ​ങ്ങ​ൾ കാ​ര​ണ​മാ​ണ് വി​ൽ​പ്പ​ന​യി​ൽ അ​ല്പം മാ​ന്ദ്യ​മു​ണ്ടാ​യ​തെ​ന്ന് ക​ന്പ​നി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഹോ​ണ്ട കാ​ർ​സ് ഇ​ന്ത്യ 2024 ഫെ​ബ്രു​വ​രി​യി​ൽ 7,142 യൂ​ണി​റ്റു​ക​ൾ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​റ്റ​ഴി​ച്ചു.

17 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഹോ​ണ്ട വി​ൽ​പ്പ​ന​യി​ൽ നേ​ടി​യ​ത്. ഇ​തി​നൊ​പ്പം ക​ന്പ​നി ക​ഴി​ഞ്ഞ മാ​സം ക​യ​റ്റു​മ​തി​യി​ൽ വ​ൻ നേ​ട്ട​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. 5,936യൂ​ണി​റ്റു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്തു. ക​ന്പ​നി​യു​ടെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന പ്ര​തി​മാ​സ ക​യ​റ്റു​മ​തിയാണി​ത്.

എസ്. റൊമേഷ്