ഉത്കണ്ഠ, ചര്‍മ ആരോഗ്യം കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഉത്കണ്ഠ, സമ്മര്‍ദം എന്നിവയ്ക്ക് കാരണമാകുകയും അത് വര്‍ധിപ്പിക്കുകയും ചെയ്യും.
സ്ഥിരമായ ശാരീരിക അസ്വസ്ഥതയിലേക്ക് ഇതിലൂടെ എത്തിപ്പെട്ടേക്കാം. മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യത്തിന് കാപ്പി നല്ലതല്ല.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും സമ്മര്‍ദവും മുഖക്കുരു, ചുളിവ്, വരള്‍ച്ച തുടങ്ങിയ ചര്‍മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിക്കും എന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ഉറക്കക്കുറവ്, നിര്‍ജലീകരണം കഫീന്‍ ശരീരത്തില്‍ ഒരു പരിധികഴിഞ്ഞാല്‍ ഉറക്കക്കുറവ് ഉണ്ടാകും. ഉറക്കം വരുമ്പോള്‍ സാധാരണ കാപ്പി കുടിക്കുന്ന ശീലം നമ്മുടെ ഇടയിലുണ്ട്. ഉറക്കക്കുറവ് ഉത്കണ്ഠയുടെ മറ്റൊരു ഫലമായും വിലയിരുത്താം.
പഠനങ്ങള്‍ അനുസരിച്ച് അമിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ഉത്കണ്ഠ, അസ്വസ്ഥത, ഹൃദയമിടിപ്പ്, കൂടുതല്‍ പരിഭ്രാന്തി എന്നിവയ്ക്ക് കാരണമാകുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും.
കഫീന്‍ ഡൈയൂററ്റിക് ആണ്. അതുകൊണ്ടുതന്നെ മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. അമിതമായ മൂത്രമൊഴിക്കുന്നത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും. മറ്റ് ശാരീരിക പ്രശ്നങ്ങള്‍ക്കും ഇതിലൂടെ വഴിതെളിയും.
ചുരുക്കത്തില്‍ കാപ്പി വെറും വയറ്റില്‍ കഴിക്കാതിരിക്കുന്നതാണ് ഗുണകരം. ഭക്ഷണത്തിനു ശേഷം കാപ്പി ആകാം. എന്നുകരുതി അമിതമായാല്‍ കാപ്പിയും വിഷമെന്നതിലേക്ക് കാര്യങ്ങള്‍ എത്തും.
ഭക്ഷണ കാര്യങ്ങള്‍ പുനക്രമീകരിക്കുമ്പോഴും പുതിയത് ആരംഭിക്കുമ്പോഴും ന്യൂട്രീഷനെയും ഡോക്ടറിനെയും കണ്ട് അഭിപ്രായം തേടുന്നതാണ് ഉത്തമം.