പരീക്ഷാ രജിസ്ട്രേഷൻ
സെപ്റ്റംബർ 12ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷയ്ക്ക് 19 മുതൽ 26 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി ഒാഗസ്റ്റ് 27 വരേയും 335 രൂപ സൂപ്പർ ഫൈനോടുകൂടി ഒാഗസ്റ്റ് 29 വരേയും രജിസ്ട്രേഷൻ നടത്താം.
ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 2022 പരീക്ഷാ രജിസ്ട്രേഷൻ
സെപ്റ്റംബർ 12ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2013 സ്കീം) പരീക്ഷ, തേർഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2016 & 2013 സ്കീം) പരീക്ഷ എന്നിവയ്ക്ക് 19 മുതൽ 26 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി ഒാഗസ്റ്റ് 27 വരേയും 335 രൂപ സൂപ്പർഫൈനോടുകൂടി ഒാഗസ്റ്റ് 29 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഒന്നാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 2022 പരീക്ഷാ രജിസ്ട്രേഷൻ
സെപ്റ്റംബർ 16ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷയ്ക്ക് 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി 31 വരേയും 335 രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ ഒന്നുവരേയും രജിസ്ട്രേഷൻ നടത്താം.
ഒന്നാം വർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 2022 പരീക്ഷാ രജിസ്ട്രേഷൻ
സെപ്റ്റംബർ 16ന് തുടങ്ങുന്ന ഒന്നാം വർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് സെപ്റ്റംബർ ഒന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി സെപ്റ്റംബർ രണ്ടുവരേയും 335 രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ മൂന്നുവരേയും രജിസ്ട്രേഷൻ നടത്താം.
മൂന്നാം വർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ജൂലൈ 2022 പ്രാക്ടിക്കൽ പരീക്ഷാ തിയതി
22ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ജൂലൈ 2022 പ്രാക്ടിക്കൽ പരീക്ഷാ തിയതി
23നു തുടങ്ങുന്ന മൂന്നാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബിഎഎംഎസ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷ ജൂൺ 2022 പ്രാക്ടിക്കൽ പരീക്ഷാ തിയതി
23ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016, 2012 സ്കീമുകൾ), തേർഡ് ബിഎഎംഎസ് പാർട്ട് ഒന്ന് ഡിഗ്രി (2010 സ്കീം) സപ്ലിമെന്ററി (പഞ്ചകർമ ഒഴികെ) പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി പരീക്ഷ ഏപ്രിൽ 2022 റീടോട്ടലിംഗ് ഫലം
2022 ഏപ്രിലിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി (2010 & 2015 സ്കീം) പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.