ഗ്യാ​സ് ക​ണ​ക്ഷ​നെ ചൊ​ല്ലി ഭ​ര്‍​ത്താ​വി​നോ​ട് പി​ണ​ങ്ങി; വീ​ട്ട​മ്മ യു​വാ​വി​നൊ​പ്പം മു​ങ്ങി
Monday, September 28, 2020 12:46 PM IST
കാ​സ​ർ​ഗോ​ഡ്: വീ​ട്ടി​ലെ ഗ്യാ​സ് ക​ണ​ക്ഷ​നെ​ച്ചൊ​ല്ലി ഗ​ള്‍​ഫി​ലു​ള്ള ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി മൂ​ന്നു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് വീ​ടു​വി​ട്ട യു​വ​തി​യെ ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ക​ണ്ടെ​ത്തി.

കു​ട​ക് സ്വ​ദേ​ശി​യാ​യ 25 വ​യ​സു​കാ​ര​നൊ​പ്പ​മാ​ണ് യു​വ​തി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ അ​ക​ന്ന ബ​ന്ധു​വാ​യ യു​വാ​വ് ത​ന്ത്ര​പൂ​ര്‍​വം ഇ​വ​രെ ഹോ​ട്ട​ല്‍ മു​റി​യി​ലാ​ക്കി സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 17-നാ​ണ് യു​വ​തി​യെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യ​ത്. പ​ട​ന്ന​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​താ​യി പ​റ​ഞ്ഞാ​ണ് വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​ത്. നേ​രം വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഗ​ള്‍​ഫി​ലു​ള്ള ഭ​ര്‍​ത്താ​വ് ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ഗ്യാ​സ് ക​ണ​ക്ഷ​നെ​ച്ചൊ​ല്ലി വ​ഴ​ക്കി​ട്ടി​രു​ന്ന കാ​ര്യം ബ​ന്ധു​ക്ക​ൾ പി​ന്നീ​ടാ​ണ് അ​റി​ഞ്ഞ​ത്. യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ പ​രി​ഭ്രാ​ന്തി​യി​ലാ​യ ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ അ​ക​ന്ന ബ​ന്ധു​വാ​യ യു​വാ​വു​മാ​യി വീ​ട്ട​മ്മ നി​ര​ന്ത​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി തെ​ളി​ഞ്ഞ​ത്.

ഇ​തോ​ടെ ബേ​ക്ക​ല്‍ പോ​ലീ​സ് ഈ ​യു​വാ​വി​നെ നേ​രി​ട്ടു വി​ളി​ച്ചു. എ​ന്നാ​ല്‍ സം​ശ​യ​ലേ​ശ​മ​ന്യേ യു​വ​തി ത​നി​ക്കൊ​പ്പ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. യു​വ​തി​യു​ടെ മൊ​ബൈ​ല്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​തോ​ടെ അ​ന്വേ​ഷ​ണം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വ​ഴി​മു​ട്ടി.

ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം ബം​ഗ​ളൂ​രു മ​ജ​സ്റ്റി​ക്കി​ന് സ​മീ​പം കെ​ആ​ര്‍ മാ​ര്‍​ക്ക​റ്റി​ലു​ള്ള ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ച​പ്പോ​ഴാ​ണ് ആ​ശ്വാ​സ​ത്തി​ന്‍റെ ആ​ൻ​ഡി​ക്ലൈ​മാ​ക്‌​സ് ഉ​ണ്ടാ​യ​ത്. മൂ​ന്നു ദി​വ​സ​മാ​യി ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ത​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് യു​വ​തി ഉ​ള്ള​തെ​ന്നാ​യി​രു​ന്നു ഇ​ദ്ദേ​ഹം ന​ല്‍​കി​യ വി​വ​രം.

യു​വ​തി​യെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ എ​ത്തി​ച്ച കു​ട​ക് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​വ​രു​ടെ യ​ഥാ​ര്‍​ഥ വി​ലാ​സ​വും വീ​ട്ടി​ലെ ഫോ​ണ്‍ ന​മ്പ​റു​മ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ത​ന്നെ ഹോ​ട്ട​ല്‍ റി​സ​പ്ഷ​നി​ല്‍ ന​ല്‍​കി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സ്വ​ന്തം ഫോ​ണ്‍ ന​മ്പ​റോ വി​വ​ര​ങ്ങ​ളോ ന​ല്‍​കി​യ​തു​മി​ല്ല.

വീ​ടു​വി​ട്ടി​റ​ങ്ങു​മ്പോ​ള്‍ യു​വ​തി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന 90,000 രൂ​പ​യി​ല്‍ മു​പ്പ​തി​നാ​യി​ര​ത്തോ​ളം യാ​ത്ര​യ്ക്കി​ട​യി​ല്‍ ചെ​ല​വാ​യി​രു​ന്നു. അ​വ​ശേ​ഷി​ച്ച രൂ​പ​യും ഇ​യാ​ള്‍ കൊ​ണ്ടു​പോ​യി. മൂ​ന്നു ദി​വ​സ​മാ​യി​ട്ടും ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ട​മ യു​വ​തി​യു​ടെ നാ​ട്ടി​ലേ​ക്ക് വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​ത്.

ബേ​ക്ക​ല്‍ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ​പ്പോ​ഴും യു​വാ​വു​മാ​യി ത​നി​ക്ക് പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ അ​ടു​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് യു​വ​തി കൈ​ക്കൊ​ണ്ട​ത്. യു​വാ​വി​നെ ത​ള്ളി​പ്പ​റ​യാ​നും ത​യാ​റാ​യി​ല്ല.

ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​രം ത​ല്‍​ക്കാ​ല​ത്തേ​ക്ക് മ​റ്റൊ​രു താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​ത്ത​രി​ക മാ​ത്ര​മാ​ണ് ബ​ന്ധു​വാ​യ യു​വാ​വ് ചെ​യ്ത​തെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

ഇ​നി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി ഭ​ര്‍​ത്താ​വി​നും ബ​ന്ധു​ക്ക​ള്‍​ക്കു​മൊ​പ്പം പോ​കാ​ന്‍ വി​ഷ​മ​മി​ല്ലെ​ന്നു​കൂ​ടി പ​റ​ഞ്ഞ​പ്പോ​ള്‍ പോ​ലീ​സി​ന്‍റെ ചെ​ല​വി​ല്‍ നാ​ട്ടി​ലെ​ത്തി​ച്ച് മ​ജി​സ്ട്രേ​ട്ടി​ന്‍റെ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​തോ​ടെ നാ​ട​ക​ത്തി​ന് തി​ര​ശീ​ല വീ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.