വലിയതുറ ആശുപത്രിയിൽ രണ്ടു മാസത്തിനുള്ളിൽ കിടത്തി ചികിത്സ ആരംഭിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1577125
Saturday, July 19, 2025 6:21 AM IST
തിരുവനന്തപുരം: വലിയതുറ തീരദേശ സ്പെഷാലിറ്റി ആശുപത്രിയിൽ കിടത്തിചികിത്സയും 24 മണിക്കൂർ സേവനവും രണ്ടു മാസത്തിനുള്ളിൽ പുനരാരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇതിനുവേണ്ട ി ജില്ലാ മെഡിക്കൽ ഓഫീസറും നഗരസഭാ സെക്രട്ടറിയും സംയുക്തമായി യോഗം ചേർന്ന് നഗരസഭയും ആരോഗ്യവകുപ്പും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു വ്യക്തത വരുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സ്വീകരിച്ച നടപടികൾ ഡിഎംഒയും നഗരസഭാ സെക്രട്ടറിയും കമ്മീഷനെ അറിയിക്കണം. ഐപി വാർഡിന്റെ അറ്റകുറ്റപണികൾ തീർത്ത് കെട്ടിടം നഗരസഭ അടിയന്തരമായി കൈമാറണം. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ഡിഎംഒ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.