കുന്നക്കാവ് സ്കൂളിൽ തുണിസഞ്ചി പ്രദർശനവും വിതരണവും
1577106
Saturday, July 19, 2025 5:44 AM IST
കുന്നക്കാവ്: കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുണിസഞ്ചി നിർമിച്ച് പ്രദർശനവും വിതരണവും നടത്തി. ഏലംകുളം ഗ്രാമപഞ്ചായത്തിന്റെ ന്ധപാഴ് പുതുക്കം സാരി തരൂ സഞ്ചി തരാംന്ധ പദ്ധതിയുടെ ഭാഗമായി ഹരിത സേന ക്ലബ് അംഗങ്ങളും ഡബ്ലിയുഐഇ ക്ലബ് അംഗങ്ങളും ചേർന്ന് നിർമിച്ച സഞ്ചിയുടെ പ്രദർശനവും വിതരണ ഉദ്ഘാടനവും ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീർബാബു പ്രധാനാധ്യാപിക ജയക്ക് തുണിസഞ്ചി നൽകി നിർവഹിച്ചു.
ഐആർടിസി കോ ഓർഡിനേറ്റർ സഫ്ന, ഹരിതകർമസേന അംഗങ്ങൾ, ഹരിതസേന ക്ലബ് കോ ഓർഡിനേറ്റർ രാജേന്ദ്രൻ, ഡബ്ലിയുഐഇ ക്ലബ് കോഓർഡിനേറ്റർ ലമീസ്, മണികണ്ഠൻ, സുമ, സുരേഷ്, ദിവ്യ തുടങ്ങിയവർ നേതൃത്വം നൽകി.
ഐആർടിസി പ്രവർത്തകൻ ജയ് സോമനാഥൻ ഹരിതസേന ക്ലബ് അംഗങ്ങൾക്ക് മാലിന്യസംസ്ക്കരണം വിഷയത്തിൽ ക്ലാസെടുത്തു. ഏലംകുളം ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന പ്രവർത്തകരായ ഷീന, പ്രവീണ, രജനി, ഷീമ എന്നിവർ കുട്ടികളോട് സംവദിച്ചു.