മോ​സ്കു​ക​ൾ ത​ക​ർ​ത്തെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ചൈ​ന
Saturday, September 26, 2020 4:00 PM IST
ബെ​യ്ജിം​ഗ്: പ​ടി​ഞ്ഞാ​റ​ൻ ഷി​ൻ​ജി​യാം​ഗ് മേ​ഖ​ല​യി​ൽ മോ​സ്കു​ക​ൾ ത​ക​ർ​ത്തെ വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് ചൈ​നീ​സ് സ​ർ​ക്കാ​ർ.

24,000- ത്തോ​ളം മോ​സ്കു​ക​ൾ പ്ര​ദേ​ശ​ത്തു​ണ്ടെ​ന്നും ഏ​തൊ​രു മു​സ്‌​ലിം രാ​ജ്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​തെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഫ​ണ്ട് ല​ഭി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ സ്ട്രാ​റ്റെ​ജി​ക് പോ​ളി​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ആ​രോ​പി​ച്ചു.

ഓ​സ്ട്രേ​ലി​യ​ൻ സ്ട്രാ​റ്റെ​ജി​ക് പോ​ളി​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ (എ​എ​സ്പി​ഐ) ഉ​ദ്ധ​രി​ച്ചാ​ണ് ഷി​ൻ​ജി​യാം​ഗ് മേ​ഖ​ല​യി​ൽ 16,000- ത്തോ​ളം മോ​സ്കു​ക​ൾ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ ചൈ​നീ​സ് സ​ർ​ക്കാ​ർ ത​ക​ർ​ത്തു​വെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

സാ​റ്റ​ലൈ​റ്റ് ചി​ത്ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു എ​എ​സ്പി​ഐ​യു​ടെ റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.