ബ്ലാസ്റ്റേഴ്സ് തോറ്റു
Saturday, February 22, 2025 11:01 PM IST
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് എവേ തോല്‍വി.
എഫ്സി ഗോവയോട് 2-0നാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഐകര്‍ ഗ്വാരോസെന്ന (46’), മുഹമ്മദ് യാസില്‍ (73’) എന്നിവരാണ് ഗോവയ്ക്കുവേണ്ടി ഗോള്‍ സ്വന്തമാക്കിയത്.
ഗോവ 21 മത്സരങ്ങളില്‍നിന്ന് 42 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. അതേസമയം, പ്ലേ ഓഫ് കളിക്കാമെന്ന കേരള ബ്ലാസ്റ്റേഴ്സ് മോഹങ്ങള്‍ ഏതാണ്ട് അസ്തമിച്ചെന്നു പറയാം.
അല്ലെങ്കില്‍ മുംബൈ സിറ്റി, ഒഡീഷ, ചെന്നൈയിന്, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകള്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പരാജയപ്പെടുകയും, കേരള ബ്ലാസ്റ്റേഴ്സ് ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിക്കുകയും വേണം. 21 മത്സരങ്ങളില്‍നിന്ന് 24 പോയിന്റുമായി 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.