പിങ്ക് കപ്പ്: ഇന്ത്യൻ വനിതകൾക്കു ജയം
Saturday, February 22, 2025 2:24 AM IST
ഷാർജ: 20ന് ആരംഭിച്ച പിങ്ക് ലേഡീസ് കപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യൻ വനിതകൾക്കു വിജയം. ആദ്യമത്സരത്തിൽ ജോർദാനെയാണ് ‘നീലക്കടുവകൾ’ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു കീഴടക്കിയത്.
അൽ ഹംറിയ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23-ാം മിനിറ്റിൽ പ്രിയങ്ക ദേവിയും 54-ാം മിനിറ്റിൽ മനീഷയും ഗോൾ സ്കോർ ചെയ്തു.
ക്രിസ്പിൻ ഛെത്രി പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന് 23 നാണ് അടുത്ത മത്സരം. ഞായറാഴ്ച വൈകുന്നേരം 8.30ന് ഇന്ത്യ റഷ്യയുമായി ഏറ്റുമുട്ടും. കൊറിയ, തായ്ലൻഡ്, ഉസ്ബക്കിസ്ഥാൻ എന്നിവയാണ് ടൂർണമെന്റിലെ മറ്റു ടീമുകൾ.