അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: പു​​​​തു​​​​ച​​​​രി​​​​ത്ര​​​​മെ​​​​ഴു​​​​തി കേ​​​​ര​​​​ള ക്രി​​​​ക്ക​​​​റ്റ് ടീം ​​​​ര​​​​ഞ്ജി ട്രോ​​​​ഫി​​​​യി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. ഗു​​​​ജ​​​​റാ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ സെ​​​​മി​​ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​രം സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞ​​​​തോ​​​​ടെ ര​​​​ണ്ട് റ​​​​ണ്‍​സി​​​​ന്‍റെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സ് ലീ​​​​ഡി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ളം ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്.

26ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ലി​​​​ൽ നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യ മും​​​​ബൈ​​​​യെ ത​​​​ക​​​​ർ​​​​ത്തെ​​​​ത്തു​​​​ന്ന വി​​​​ദ​​​​ർ​​​​ഭ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ.​ കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ പു​​​​റ​​​​ത്താ​​​​കാ​​​​തെ 177 റ​​​​ണ്‍​സ് നേ​​​​ടി​​​​യ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​സ്ഹ​​​​റു​​​​ദി​​​​നാ​​​​ണ് ക​ളി​യി​ലെ താ​രം. സ്കോ​​​​ർ കേ​​​​ര​​​​ളം: 457. 114/4. ഗു​​​​ജ​​​​റാ​​​​ത്ത്: 455.

സ​​​​മാ​​​​ന പോ​​​​രാ​​​​ട്ടം

ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​നെ ഒ​​​​രു റ​​​​ണ്ണി​​നു മ​​​​റി​​​​ക​​​​ട​​​​ന്ന് സെ​​​​മി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് കേ​​​​ര​​​​ളം സെ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ന്ന​​​​ത്. കേ​​​​ര​​​​ളം ഉ​​​​യ​​​​ർ​​​​ത്തി​​യ 457 എ​​​​ന്ന കൂ​​​​റ്റ​​​​ൻ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സ് സ്കോ​​​​ർ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന ഗു​​​​ജ​​​​റാ​​​​ത്ത് ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 455 റ​​​​ണ്‍​സി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും പു​​​​റ​​​​ത്താ​​​​യി ര​​​​ണ്ട് റ​​​​ണ്‍​സ് ലീ​​​​ഡ് വ​​​​ഴ​​​​ങ്ങി. ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​ൽ കേ​​​​ര​​​​ളം നാ​​​​ല് വി​​​​ക്ക​​​​റ്റ് ന​​​​ഷ്‌​​ട​​​​ത്തി​​​​ൽ 114 റ​​​​ണ്‍​സ് എ​​​​ടു​​​​ത്തു നില്‍ക്കേ ഇ​​​​രു ക്യാ​​​​പ്റ്റ​​​​ൻ​​​​മാ​​​​രും മ​​​​ത്സ​​​​രം സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​തോ​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​നി​​​​മി​​​​ഷം പി​​റ​​ന്നു.

ഓ​​​​രോ റ​​​​ണ്ണും വി​​​​ല​​​​പ്പെ​​​​ട്ട​​​​ത്!..

ക്രി​​​​ക്ക​​​​റ്റി​​​​ൽ ഓ​​​​രോ റ​​​​ണ്ണും എ​​​​ത്ര വി​​​​ല​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നു തെ​ളി​യി​ക്കു​ന്നതാ​​​​യി​​​​രു​​​​ന്നു ര​​​​ഞ്ജി ട്രോ​​​​ഫി​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​നെ​​​​തി​​​​രേ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ലെ ഒ​​​​രു റ​​​​ണ്‍ ലീ​​​​ഡി​​​​ന്‍റെ ബ​​​​ല​​​​ത്തി​​​​ലാ​​​​ണ് ക്വാ​​​​ർ​​​​ട്ട​​​​ർ​​ഫൈ​​​​ന​​​​ലി​​​​ൽ​​​​നി​​​​ന്ന് കേ​​​​ര​​​​ളം സെ​​​​മി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഗു​​​​ജ​​​​റാ​​​​ത്തി​​​​നെ​​​​തി​​​​രേ സെ​​​​മി​​​​യി​​​​ൽ മ​​​​ത്സ​​​​രം കൈ​​​​വി​​​​ട്ടെ​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ൽ​​​​നി​​​​ന്ന് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചാ​​​​ണ് ര​​​​ണ്ടു റ​​​​ണ്‍​സി​​​​ന്‍റെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സ് ലീ​​​​ഡി​​​​ലൂ​​​​ടെ ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ന്ന​​​​ത്.

കേ​​​​ര​​​​ളം-​​​​ഗു​​​​ജ​​​​റാ​​​​ത്ത് സെ​​​​മി ഫൈ​​​​ന​​​​ലി​​​​ന്‍റെ അ​​​​ഞ്ചാം ദി​​​​നം ട്വി​​​​സ്റ്റും നാ​​​​ട​​​​കീ​​​​യ മു​​​​ഹൂ​​​​ർ​​​​ത്ത​​​​ങ്ങ​​​​ളും നി​​​​റ​​​​ഞ്ഞ​​​​താ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ കേ​​​​ര​​​​ളം ഉ​​​​യ​​​​ർ​​​​ത്തി​​​​യ 457 റ​​​​ണ്‍​സ് പി​​​​ന്തു​​​​ട​​​​ർ​​​​ന്ന ഗു​​​​ജ​​​​റാ​​​​ത്ത് 455 റ​​​​ണ്‍​സി​​​​നു പു​​​​റ​​​​ത്താ​​​​യി. ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ കേ​​​​ര​​​​ളം നാ​​​​ലു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 114 റ​​​​ണ്‍​സെ​​​​ടു​​​​ത്തു. തു​​​​ട​​​​ർ​​​​ന്ന് മ​​​​ത്സ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​രു ടീ​​​​മു​​​​ക​​​​ളും തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ട്വി​​​​സ്റ്റു​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞ സെ​​​​ഷ​​​​ൻ!

ഏ​​​​ഴു വി​​​​ക്ക​​​​റ്റി​​​​ന് 429 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് ശേ​​​​ഷി​​​​ക്കേ 28 റ​​​​ണ്‍​സ് നേ​​​​ടി​​​​യാ​​​​ൽ അ​​​​വ​​​​സാ​​​​ന​​ദി​​​​നം ഗു​​​​ജ​​​​റാ​​​​ത്തി​​​​ന് നി​​​​ർ​​​​ണാ​​​​യ​​​​ക ലീ​​​​ഡ് നേ​​​​ടാം. സ്പി​​​​ന്ന​​​​ർ​​​​മാ​​​​രാ​​​​യ ആ​​​​ദി​​​​ത്യ സ​​​​ർ​​​​വാതെ​​​​യും ജ​​​​ല​​​​ജ് സ​​​​ക്സേ​​​​ന​​​​യുമാണ് ഗു​​​​ജ​​​​റാ​​​​ത്തി​​​​നെ അ​​​​വ​​​​സാ​​​​ന ദി​​​​വ​​​​സം വ​​​​ട്ടം ക​​​​റ​​​​ക്കി​​യ​​ത്.

വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​മാ​​​​യി നി​​​​ന്ന ജ​​​​യ്മീ​​​​ത് പ​​​​ട്ടേ​​​​ലി​​​​നെ പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ ല​​​​ഭി​​​​ച്ച സു​​​​വ​​​​ർ​​​​ണാ​​​​വ​​​​സ​​​​രം കേ​​​​ര​​​​ളം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് കാ​​​​ണേ​​​​ണ്ടി​​​​വ​​​​ന്നു. 160-ാം ഓ​​​​വ​​​​റി​​​​ന്‍റെ അ​​​​ഞ്ചാം പ​​​​ന്തി​​​​ൽ സ​​​​ർ​​​​വാതെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഫൈ​​​​ന​​​​ൽ മോ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രി​​​​നി​​​​ഴ​​​​ൽ വീ​​​​ഴ്ത്തി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന ജ​​​​യ്മീ​​​​ത് പ​​​​ട്ടേ​​​​ൽ-​​​​സി​​​​ദ്ധാ​​​​ർ​​​​ഥ് ദേ​​​​ശാ​​​​യി സ​​​​ഖ്യത്തെ വീ​​​​ഴ്ത്തി. പ​​​​ട്ടേ​​​​ലി​​​​നെ (79) വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​സ്ഹ​​​​റു​​​​ദീ​​​​ൻ പി​​​​ടി​​​​കൂ​​​​ടി.
നാ​​​​ല് ഓ​​​​വ​​​​റി​​​​നു​​​​ശേ​​​​ഷം സ​​​​ർ​​​​വാതെ വീ​​​​ണ്ടും ആ​​​​ഞ്ഞ​​​​ടി​​​​ച്ചു. ദേ​​​​ശാ​​​​യി (30) വി​​​​ക്ക​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ കു​​​​രു​​​​ങ്ങി. അ​​​​പ്പോ​​​​ഴും ഗു​​​​ജ​​​​റാ​​​​ത്തി​​​​ന് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ്കോ​​​​റി​​​​നൊ​​​​പ്പ​​​​മെ​​​​ത്താ​​​​ൻ 11 റ​​​​ണ്‍​സ് കൂ​​​​ടി മാത്രം. പ്ര​​​​തീ​​​​ക്ഷ കൈ​​​​വി​​​​ടാ​​​​തെ ഇ​​​​രു​​​​ടീ​​​​മും പൊ​​​​രു​​​​തി.

ഹെ​​​​ൽ​​​​മെറ്റ് ര​​​​ക്ഷി​​​​ച്ചു...

175-ാം ഓ​​​​വ​​​​റി​​​​ൽ അ​​​​തീ​​​​വ നാ​​​​ട​​​​കീ​​​​യ​​​​മാ​​​​യി​​​​ട്ടാ​​​​ണ് ഗു​​​​ജ​​​​റാ​​​​ത്തി​​​​ന്‍റെ പ​​​​ത്താം വി​​​​ക്ക​​​​റ്റ് വീ​​​​ണ​​​​ത്. സ​​​​ർ​​​​വാതെ​​​​യെ ബൗ​​​​ണ്ട​​​​റി ക​​​​ട​​​​ത്താ​​​​ൻ അ​​​​ർ​​​​സാ​​​​ൻ നാ​​​​ഗ്വ​​​​സ്‌​​വാ​​​​ല (പ​​​​ത്ത്) അ​​​​ടി​​​​ച്ച പ​​​​ന്ത് ക്ലോ​​​​സ് ഇ​​​​ൻ ഫീ​​​​ൽ​​​​ഡ​​​​റാ​​​​യി​​​​രു​​​​ന്ന സ​​​​ൽ​​​​മാ​​​​ൻ നി​​​​സാ​​​​റി​​​​ന്‍റെ ഹെ​​​​ൽ​​​​മെ​​​​റ്റി​​​​ൽ ഇ​​​​ടി​​​​ച്ച് ഉ​​​​യ​​​​ർ​​​​ന്നുപൊ​​​​ങ്ങി സ്ലി​​​​പ്പി​​​​ൽ നി​​​​ന്ന ക്യാ​​​​പ്റ്റ​​​​ൻ സ​​​​ച്ചി​​​​ൻ ബേ​​​​ബി​​​​യു​​​​ടെ കൈ​​​​ക​​​​ളി​​​​ൽ. ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ അം​​​​പ​​​​യ​​​​ർ ഒൗ​​​​ട്ട് വി​​​​ളി​​​​ച്ച​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ന് വി​​​​ല​​​​യേ​​​​റി​​​​യ ര​​​​ണ്ട് റ​​​​ണ്‍​സ് ലീ​​​​ഡ് സ്വ​​​​ന്തം. ഇ​​​​തോ​​​​ടെ ഫൈ​​​​ന​​​​ലും കേ​​​​ര​​​​ളം ഉ​​​​റ​​​​പ്പി​​​​ച്ചു.


ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് രോ​​​​ഹ​​​​ൻ എ​​​​സ്. കു​​​​ന്നു​​​​മ്മ​​​​ൽ (69 പ​​​​ന്തി​​​​ൽ 32), സ​​​​ച്ചി​​​​ൻ ബേ​​​​ബി (19 പ​​​​ന്തി​​​​ൽ 10), അ​​​​ക്ഷ​​​​യ് ച​​​​ന്ദ്ര​​​​ൻ (ഒ​​​​ൻ​​​​പ​​​​ത്), വ​​​​രു​​​​ണ്‍ നാ​​​​യ​​​​നാ​​​​ർ (ഒ​​​​ന്ന്) എ​​​​ന്നി​​​​വ​​​​രു​​​​ടെ വി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ണ് ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. 90 പ​​​​ന്തി​​​​ൽ 37 റ​​​​ണ്‍​സെ​​​​ടു​​​​ത്ത് ജ​​​​ല​​​​ജ് സ​​​​ക്സേ​​​​ന​​​​യും 57 പ​​​​ന്തി​​​​ൽ 14 റ​​​​ണ്‍​സു​​​​മാ​​​​യി അ​​​​ഹ​​​​മ്മ​​​​ദ് ഇ​​​​മ്രാ​​​​നും ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ പു​​​​റ​​​​ത്താ​​​​കാ​​​​തെ​​​​നി​​​​ന്നു. നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്തി​​​​നെ വീ​​​​ഴ്ത്താ​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി ജ​​​​ല​​​​ജ് സ​​​​ക്സേ​​​​ന​​​​യും ആ​​​​ദി​​​​ത്യ സ​​​​ർ​​​​വാതെ​​​​യും നാ​​​​ലു വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വീ​​​​തം നേ​​​​ടി. എം.​​​​ഡി. നി​​​​ധീ​​​​ഷും ബേ​​​​സി​​​​ലും ഓ​​​​രോ വി​​​​ക്ക​​​​റ്റും സ്വ​​​​ന്ത​​​​മാ​​​​ക്കി.

സ​​​​ഹാ​​​​യി​​​​ച്ച​​​​ത് മാ​​​​റി​​​​യ ഐ​​​​സി​​​​സി നി​​​​യ​​​​മം...

ഹെ​​​​ൽ​​​​മെ​​​​റ്റ് ക്യാ​​​​ച്ചു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ക്രി​​​​ക്ക​​​​റ്റ് കൗ​​​​ണ്‍​സി​​​​ൽ (ഐ​​​​സി​​​​സി) അ​​​​ടു​​​​ത്തി​​​​ടെ വ​​​​രു​​​​ത്തി​​​​യ നി​​​​യ​​​​മ​​​​മാ​​റ്റ​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ ​​​​പ​ത്താം വി​ക്ക​റ്റും ഫൈ​ന​ല്‍ പ്ര​വേ​ശ​ന​വും സാ​ധ്യ​മാ​ക്കി​യ​ത്.

74 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം...

1951-52 സീ​​​​സ​​​​ണി​​​​ൽ ര​​​​ഞ്ജി ട്രോ​​​​ഫി​​​​യി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യ ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ-​​​​കൊ​​​​ച്ചി ക്രി​​​​ക്ക​​​​റ്റ് ടീ​​​​മെ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് ര​​​​ഞ്ജി ട്രോ​​​​ഫി​​​​യി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. 1956 സം​​​​സ്ഥാ​​​​നം രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ​​​​തോ​​​​ടെ​​​​ 1957ൽ ​​​​കേ​​​​ര​​​​ള​​​​മെ​​​​ന്ന പേ​​​​രി​​​​ൽ ര​​​​ഞ്ജി​​​​യി​​​​ൽ ക​​​​ളി​​​​ച്ചുതു​​​​ട​​​​ങ്ങി​​യ​​ത്. 2018-19ൽ ​​​​സെ​​​​മി​​​​യി​​​​ലെ​​​​ത്തി​​​​യ​​താ​​​​ണ് ഇ​​​​തി​​​​നു മു​​​​ന്പു​​​​ള്ള നേ​​​​ട്ടം.


ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ പു​റ​ത്താ​കാ​തെ 177 റ​ണ്‍​സ് നേ​ടി​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ൻ ന​ട​ത്തി​യ വീ​രോ​ചി​ത പോ​രാ​ട്ട​മാ​ണ് കേ​ര​ള​ത്തി​ന് ര​ഞ്ജി ട്രോ​ഫി ഫൈ​ന​ൽ എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ജ​മ്മു​കാ​ശ്മീ​രി​നെ​തി​രേ​യും അ​സ്ഹ​റു​ദി​ൻ നി​സാ​റി​ന് ഒ​പ്പം മി​ക​ച്ച ഇ​ന്നിം​ഗ്സ് കാ​ഴ്ച​വ​ച്ചി​രു​ന്നു. ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ താ​ര​വും അ​സ്ഹ​റു​ദി​നാ​ണ്.

7,000 പിന്നിട്ട് സക്‌സേന


ര​​​​ഞ്ജി ട്രോ​​​​ഫി സെ​​​​മി​​​​യി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്തി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ കേ​​​​ര​​​​ള ടീ​​​​മി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ​​​​ച​​​​വ​​​​ച്ച ജ​​​​ല​​​​ജ് സ​​​​ക്സേ​​​​ന നി​​​​ര​​​​വ​​​​ധി റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളും സ്വ​​​​ന്തം പേ​​​​രി​​​​ൽ കു​​​​റി​​​​ച്ചു.

38കാ​​​​ര​​​​നാ​​​​യ സ​​​​ക്സേ​​​​ന ഫ​​​​സ്റ്റ് ക്ലാ​​​​സ് ക്രി​​​​ക്ക​​​​റ്റി​​​​ൽ 7,000 റ​​​​ണ്‍​സും 478 വി​​​​ക്ക​​​​റ്റു​​​​ക​​​​ളും സ്വ​​​​ന്ത​​​​മാ​​​​ക്കി. 34 പ്രാ​​​​വ​​​​ശ്യം അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് നേ​​​​ട്ട​​​​വും താ​​​​രം കൊ​​​​യ്തു. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വീ​​​​ഴ്ത്തി​​​​യ കേ​​​​ര​​​​ള താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് സ​​​​ക്സേ​​​​ന​​​​യ്ക്കു സ്വ​​​​ന്ത​​​​മെ​​​​ങ്കി​​​​ലും ര​​​​ണ്ട് പ​​​​തി​​​​റ്റാ​​​​ണ്ട് ഫ​​​​സ്റ്റ് ക്ലാ​​​​സ് ക്രി​​​​ക്ക​​​​റ്റി​​​​ൽ നി​​​​റ​​​​ഞ്ഞുനി​​​​ന്നി​​​​ട്ടും അ​​​​ദേ​​​​ഹ​​​​ത്തി​​​​ന് ദേ​​​​ശീ​​​​യ ടീ​​​​മി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല.

വി​​​​ദ​​​​ർ​​​​ഭ ഫൈ​​​​ന​​​​ലി​​​​ൽ

നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ മും​​​​ബൈ​​​​യെ 80 റ​​​​ണ്‍​സി​​​​നു തോ​​​​ൽ​​​​പ്പി​​​​ച്ച് വി​​​​ദ​​​​ർ​​​​ഭ ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ലീ​​​​ഡ് വ​​​​ഴ​​​​ങ്ങി​​​​യ മും​​​​ബൈ​​​​യ്ക്കെ​​​​തി​​​​രേ വി​​​​ദ​​​​ർ​​​​ഭ 406 റ​​​​ണ്‍​സി​​​​ന്‍റെ വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യ​​​​മാ​​​​ണ് കു​​​​റി​​​​ച്ച​​​​ത്. നാ​​​​ലാം ദി​​​​വ​​​​സം മൂ​​​​ന്നു വി​​​​ക്ക​​​​റ്റി​​​​ന് 83 എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു മും​​​​ബൈ. അ​​​​വ​​​​സാ​​​​ന ദി​​​​നം മ​​​​ധ്യ​​​​നി​​​​ര​​​​യും വാ​​​​ല​​​​റ്റ​​​​വും പൊ​​​​രു​​​​തി​​​​യെ​​​​ങ്കി​​​​ലും തോ​​​​ൽ​​​​വി​​​​യി​​​​ൽനി​​​​ന്നു ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. മും​​​​ബൈ 325 റ​​​​ണ്‍​സി​​​​ന് എ​​​​ല്ലാ​​​​വ​​​​രും പു​​​​റ​​​​ത്താ​​​​യി. സ്കോ​​​​ർ: വി​​​​ദ​​​​ർ​​​​ഭ 383 & 292. മും​​​​ബൈ 270 & 325.