ലാ​​ഹോ​​ര്‍: ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ റി​ക്കാ​ര്‍​ഡ് സ്‌​കോ​റും ചേ​സിം​ഗും ക​ണ്ട മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ അ​ഞ്ചു വി​ക്ക​റ്റി​ന് ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി.

ഗ്രൂ​പ്പ് ബി​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 351 റ​ണ്‍​സ് നേ​ടി. 2004ല്‍ ​യു​എ​സ്എ​യ്ക്ക് എ​തി​രേ ന്യൂ​സി​ല​ന്‍​ഡ് 50 ഓ​വ​റി​ല്‍ കു​റി​ച്ച 347/4 ആ​യി​രു​ന്നു ഇ​തു​വ​രെ ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ലെ റി​ക്കാ​ര്‍​ഡ് സ്‌​കോ​ര്‍.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ 47.3 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 352 റ​ൺ​സ് നേ​ടി ജ​യം സ്വ​ന്ത​മാ​ക്കി. ജോ​ഷ് ഇം​ഗ്ലി​ഷി​ന്‍റെ (84 പ​ന്തി​ൽ 120 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി​യാ​ണ് ഓ​സീ​സി​നെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

ബെ​​ന്‍ ഡ​​ക്ക​​റ്റ് ത​​ക​​ര്‍​ത്തു

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ഇം​​ഗ്ല​​ണ്ടി​​ന് ആ​​ദ്യ ആ​​റ് ഓ​​വ​​റി​​നു​​ള്ളി​​ല്‍ ര​​ണ്ടു വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. ഓ​​പ്പ​​ണ​​ര്‍ ഫി​​ല്‍ സാ​​ള്‍​ട്ടും (10), മൂ​​ന്നാം ന​​മ്പ​​റാ​​യെ​​ത്തി​​യ ജാ​​മി സ്മി​​ത്തും (15) കൂ​​ടാ​​രം ക​​യ​​റു​​മ്പോ​​ള്‍ 5.2 ഓ​​വ​​റി​​ല്‍ 43 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു ഇം​​ഗ്ലീ​​ഷ് സ്‌​​കോ​​ര്‍ ബോ​​ര്‍​ഡി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.


എ​​ന്നാ​​ല്‍, മൂ​​ന്നാം വി​​ക്ക​​റ്റി​​ല്‍ ജോ ​​റൂ​​ട്ടും (78 പ​​ന്തി​​ല്‍ 68) ബെ​​ന്‍ ഡ​​ക്ക​​റ്റും (143 പ​​ന്തി​​ല്‍ 165) ചേ​​ര്‍​ന്ന് 158 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി.

ഓ​​സീ​​സ് തി​​രി​​ച്ച​​ടി

മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ര്‍ മാ​​റ്റ് ഷോ​​ട്ട് (66 പ​​ന്തി​​ല്‍ 63) മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു. ആ​​ദ്യ അ​​ഞ്ച് ഓ​​വ​​റി​​നു​​ള്ളി​​ല്‍ ട്രാ​​വി​​സ് ഹെ​​ഡ് (6), ക്യാ​​പ്റ്റ​​ന്‍ സ്റ്റീ​​വ് സ്മി​​ത്ത് (5) എ​​ന്നി​​വ​​രെ ഓ​​സീ​​സി​​നു ന​​ഷ്ട​​പ്പെ​​ട്ടു.

മൂ​​ന്നാം വി​​ക്ക​​റ്റി​​ല്‍ മാ​​ര്‍​ന​​സ് ല​​ബൂ​​ഷെ​​യ്‌​​ന് (45 പ​​ന്തി​​ല്‍ 47) ഒ​​പ്പം ഷോ​​ട്ട് 95 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. പി​ന്നീ​ട് ജോ​ഷ് ഇം​ഗ്ലി​ഷും അ​ല​ക്‌​സ് കാ​രെ​യു​മാ​യി​രു​ന്നു (69) കം​ഗാ​രു​ക്ക​ളു​ടെ പ്ര​ത്യാ​ക്ര​മ​ണം ന​യി​ച്ച​ത്. ഇ​രു​വ​രും ചേ​ര്‍​ന്നു​ള്ള അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 146 റ​ണ്‍​സ് പി​റ​ന്നു. ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ 15 പ​ന്തി​ൽ 32 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.