അ​​നി​​ൽ തോ​​മ​​സ്

ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ ന​​ട​​ക്കു​​ന്ന 38-ാമ​​ത് ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ മെ​​ഡ​​ൽ നീ​​ന്ത​​ൽ കു​​ള​​ത്തി​​ൽ​​നി​​ന്ന്. നീ​​ന്ത​​ലി​​ൽ സ​​ജ​​ൻ പ്ര​​കാ​​ശി​​ന്‍റെ ഇ​​ര​​ട്ട വെ​​ങ്ക​​ല​​ങ്ങ​​ളോ​​ടെ​​യാ​​ണ് കേ​​ര​​ളം അ​​ക്കൗ​​ണ്ട് തു​​റ​​ന്ന​​ത്. 200 മീ​​റ്റ​​ർ ഫ്രീ ​​സ്റ്റൈ​​ലി​​ലി​​ലും 100 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ​​യി​​ലു​​മാ​​യി​​രു​​ന്നു സ​​ജ​​ന്‍റെ മെ​​ഡ​​ൽ നേ​​ട്ടം.

200 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ലി​​ലി​​ൽ 1.53.73 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് സ​​ജ​​ൻ ഫി​​നി​​ഷ് ചെ​​യ്ത​​ത്. ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ​​ജ​​ന്‍റെ 28-ാം മെ​​ഡ​​ലാ​​ണ്്. കർണാടകയുടെ യു​​വ അ​​ന്താ​​രാ​​ഷ്‌ട്ര താ​​രം ശ്രീ​​ഹ​​രി ന​​ട​​രാ​​ജാ​​ണ് 200 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ലി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. ക​​ർ​​ണാ​​ട​​ക​​യു​​ടെത​​ന്നെ അ​​നി​​ഷ് എ​​സ്.​​ ഗൗ​​ഡ വെ​​ള്ളി നേ​​ടി. ഇ​​ന്ന് സജ​​ന് മ​​ത്സ​​ര​​മി​​ല്ല.

100 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ​​യി​​ൽ 54.52 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് സ​​ജ​​ൻ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത്. ത​​മി​​ഴ്നാ​​ടി​​ന്‍റെ ബെ​​ന​​ഡി​​ക്ട​​ൻ രോ​​ഹി​​ത് (53.89 സെ​​ക്ക​​ൻ​​ഡ്) സ്വ​​ർ​​ണം നേ​​ടി. മ​​ഹാ​​രാ​​ഷ് ട്ര​​യു​​ടെ മി​​ഹി​​ർ അം​​ബ്രെ (54.24 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി നേ​​ടി. ഈ ​​ഇ​​ന​​ത്തി​​ൽ സ​​ജ​​ന്‍റെ പേ​​രി​​ലാ​​ണ് ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ്. 2023ൽ ​​ഗോ​​വ​​യി​​ൽ ന​​ട​​ന്ന ഗെ​​യിം​​സി​​ൽ 53.79 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്താ​​ണ് കേ​​ര​​ള താ​​രം റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്.

ആ​​ദ്യ ദി​​നം അ​​ഞ്ചു​​ സ്വ​​ർ​​ണ​​വും ര​​ണ്ട് വെ​​ള്ളി​​യും ഉ​​ൾപ്പെടെ ഏ​​ഴു​​ മെ​​ഡ​​ലു​​ക​​ളു​​മാ​​യി ക​​ർ​​ണാ​​ട​​ക​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. നാ​​ലു​​വീ​​തം സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും നേ​​ടി​​യ മ​​ണി​​പ്പൂ​​ർ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​മാ​​ണ്. പ​​ട്ടി​​ക​​യി​​ൽ എ​​ട്ടാ​​മ​​താ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ സ്ഥാ​​നം.

ഷൂ​​ട്ടിം​​ഗി​​ൽ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ കെ.​​വി. വി​​ദ​​ർ​​ഷ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ 633 പോ​​യി​​ന്‍റ് നേ​​ടി നാ​​ലാം സ്ഥാ​​ന​​ക്കാ​​രി​​യാ​യാ​​ണ് ഫൈ​​ന​​ലിനു അർഹത നേ​​ടി​​യ​​ത്.

വ​​നി​​ത​​ക​​ളു​​ടെ ബീ​​ച്ച് ഹാ​​ൻ​​ഡ്ബോ​​ളി​​ൽ കേ​​ര​​ളം സെ​​മി ഫൈ​​ന​​ലി​​ന് യോ​​ഗ്യ​​ത നേ​​ടി. മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗാ​​ളി​​നെ ര​​ണ്ട് പ​​കു​​തി​​യി​​ലും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ സെ​​മി ഫൈ​​ന​​ൽ പ്രവേശം. കേ​​ര​​ള​​ത്തി​​നുവേ​​ണ്ടി അ​​ൽ​​ഫോ​​ൻ​​സ പ​​ത്തും അ​​ശ്വ​​തി എ​​ട്ടും പോ​​യി​​ന്‍റ് നേ​​ടി. ഇ​​ന്ന് രാ​​വി​​ലെ ന​​ട​​ക്കു​​ന്ന സെ​​മി​​യി​​ൽ കേ​​ര​​ളം ആ​​സാ​​മി​​നെ നേ​​രി​​ടും. വി​​ജ​​യി​​ച്ചാ​​ൽ മെ​​ഡ​​ൽ ഉ​​റ​​പ്പി​​ക്കാം.

വു​​ഷു​​വി​​ൽ സാ​​ന്ദ്ര​​യും സ​​ഫീ​​റും മു​​ഹ​​മ്മ​​ദ് സി​​നാ​​നും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി. വ​​നി​​ത വി​​ഭാ​​ഗം വാ​​ട്ട​​ർ​​പോ​​ളോ​​യി​​ൽ എ​​തി​​രി​​ല്ലാ​​ത്ത 25 ഗോ​​ളി​​ന് ത​​മി​​ഴ്നാ​​ടി​​നെ കേ​​ര​​ളം തോ​​ൽ​​പ്പി​​ച്ചു.
വ​​നി​​താ ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ം 73-37ന് ​​ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. പു​​രു​​ഷ വി​​ഭാ​​ഗം റ​​ഗ്ബി​​യി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ മ​​ഹാ​​രാ​​ഷ്‌ട്ര​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട കേ​​ര​​ള ടീം ​​ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​നെ തോ​​ൽ​​പ്പി​​ച്ച് സെ​​മി സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്തി.


അ​​വ​​ഗ​​ണ​​ന​​യ്ക്ക് മ​​റു​​പ​​ടി ജ​​യം

അ​​വ​​ഗ​​ണ​​ന​​യ്ക്ക് മ​​റു​​പ​​ടി ജ​​യ​​മാ​​യി തി​​രി​​ച്ചു ന​​ൽ​​കി കേ​​ര​​ള​​ത്തി​​ന്‍റെ വ​​നി​​താ വോ​​ളി ടീം. ​​സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ജ​​ഴ്സി​​യി​​ല്ലാ​​തെ ഇ​​റ​​ങ്ങേ​​ണ്ടി വ​​ന്ന​​തി​​ലു​​ള്ള അ​​മ​​ർ​​ഷം പ്ര​​ക​​ടി​​പ്പി​​ക്കാ​​ൻ ജ​​യി​​ച്ചു കാ​​ണി​​ക്കു​​ക അ​​ല്ലാ​​തെ വേ​​റൊ​​രു മാ​​ർ​​ഗം അ​​വ​​ർ​​ക്കു മു​​ന്നി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല.


ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന വ​​നി​​താ വി​​ഭാ​​ഗം ആ​​ദ്യ​​ഘ​​ട്ട മ​​ത്സ​​ര​​ത്തി​​ൽ ടീം ​​ധ​​രി​​ച്ച​​ത് കേ​​ര​​ള​​ത്തി​​ലെ ഒ​​രു പ്ര​​മു​​ഖ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​നം സ്പോ​​ണ്‍​സ​​ർ ചെ​​യ്ത ജേ​​ഴ്സി ആ​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച രാ​​ത്രി വൈ​​കി​​യും കേ​​ര​​ള​​ത്തി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ജഴ്സി ല​​ഭി​​ക്കാ​​തെ വ​​ന്ന​​തോടെ​​യാ​​ണ് മ​​റ്റൊ​​രു ജ​​ഴ്സി ധ​​രി​​ച്ചു ടീ​​മി​​ന് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കേ​​ണ്ടി വ​​ന്ന​​ത്. ടീം ​​മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ക കേ​​ര​​ള​​ത്തി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ജഴ്സി ധ​​രി​​ച്ചാ​​കും എ​​ന്ന ഉ​​റ​​പ്പ് അ​​വ​​സാ​​ന നി​​മി​​ഷം വ​​രെ പാ​​ലി​​ക്കാ​​ൻ സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ലി​​നാ​​യി​​ല്ല.

രു​​ദ്ര​​പു​​രി​​ലെ ശി​​വാ​​ലി​​ക് സെ​​ന്‍റ​​റി​​ൽ രാ​​വി​​ലെ ന​​ട​​ന്ന വ​​നി​​താ വോ​​ളി​​യി​​ൽ എ​​തി​​രാ​​ളി​​യാ​​യ പ​​ശ്ചി​​മ ബം​​ഗാ​​ളി​​നെ 25-22, 25-15, 25-11 എ​​ന്ന സ്കോ​​റി​​നാ​​ണ് കേ​​ര​​ളം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി കെ.​​എ​​സ്. ജി​​നി, ജി. ​​അ​​ജു​​മോ​​ൾ, കെ.​​പി. അ​​നു​​ശ്രീ, ആ​​ർ.​​എ​​സ്. ശി​​ല്പ, കെ. ​​വീ​​ണ, അ​​ശ്വ​​തി ര​​വീ​​ന്ദ്ര​​ൻ, അ​​ന​​ഘ രാ​​ധാ​​കൃ​​ഷ്ണ​​ൻ, ജി​​ൻ​​സി ജോ​​ണ്‍​സ​​ൻ, ശി​​വ​​പ്രി​​യ ഗോ​​വി​​ന്ദ് എ​​ന്നി​​വ​​ർ കളത്തിലി​​റ​​ങ്ങി.

ത​​ങ്ങ​​ൾ​​ നേരിട്ട അ​​വ​​ഗ​​ണ​​ന​​യ്ക്കുള്ള മ​​റു​​പ​​ടി​​യാ​​ണ് ഈ ​​വി​​ജ​​യ​​മെ​​ന്നാ​​ണ് ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് പ​​റ​​ഞ്ഞ​​ത്.


സ്വ​​ർ​​ണ പ്ര​​തീ​​ക്ഷ​​യി​​ൽ റോ​​വിം​​ഗ് ടീം

നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ​​തി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സ​​വു​​മ​​യാ​​ണ് കേ​​ര​​ള റോ​​വിം​​ഗ് ടീം ​​ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ വി​​മാ​​ന​​മി​​റ​​ങ്ങി​​യ​​ത്. ക​​ഴി​​ഞ്ഞ ഗോ​​വ നാ​​ഷ​​ണ​​ൽ ഗെ​​യിം​​സി​​ൽ ര​​ണ്ട് സ്വ​​ർ​​ണം ഉ​​ൾ​​പ്പെടെ മൂ​​ന്ന് മെ​​ഡ​​ലാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ നേ​​ട്ടം. ഇ​​ത്ത​​വ​​ണ അ​​ത് അ​​ഞ്ചാ​​ക്കി ഉ​​യ​​ർ​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്യം. ഇ​​തി​​നാ​​യി മി​​ക​​ച്ച താ​​ര​​നി​​ര​​യു​​മാ​​യാ​​ണ് കേ​​ര​​ള ടീം 38-ാമ​​ത് ദേ​​ശീയ ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

14 വ​​നി​​ത​​ക​​ളും നാ​​ലു പു​​രു​​ഷന്മാ​​രും ടീ​​മി​​ൽ ഉ​​ണ്ട്. വ​​നി​​ത​​ക​​ൾ അ​​ഞ്ച് ഇ​​ന​​ങ്ങ​​ളി​​ലും പു​​രു​​ഷന്മാ​​ർ നാല് ഇനത്തി​​ലും മ​​ത്സ​​രി​​ക്കും. ക​​ഴി​​ഞ്ഞ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ത്ത പി.​​ബി. അ​​ശ്വ​​തി, കെ.​​ബി. വ​​ർ​​ഷ, റോ​​സ് മ​​രി​യ ജോ​​ഷി എ​​ന്നി​​വ​​ർ ടീ​​മി​​ൽ ഉ​​ണ്ട്. അ​​ടു​​ത്ത മാ​​സം 3, 4, 5 തീ​​യ​​തി​​ക​​ളി​​ൽ തെ​​ഹ്‌രി സ്പോ​​ർ​​ട്സ് കോം​​പ്ല​​ക്സി​​ലാ​​ണ് റോ​​വിം​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ.

മൂ​​ന്ന് കോ​​ച്ചു​​മാ​​രും ര​​ണ്ടു മാ​​നേ​​ജ​​ർ​​മാ​​രും ഉ​​ൾ​​പ്പെ​​ട്ട 23 അം​​ഗ ടീം 25ന് ത​​ന്നെ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ എ​​ത്തി പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ഇ​​വി​​ടത്തെ കാ​​ലാ​​വ​​സ്ഥ​​യു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ന്ന​​തി​​നാ​​ണ് നേ​​ര​​ത്തേ എ​​ത്തി​​യ​​ത്. ആ​​ല​​പ്പു​​ഴ പു​​ന്ന​​മ​​ടക്കാ​​യ​​ലി​​ലാ​​യി​​രു​​ന്നു നാ​​ട്ടി​​ലെ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​നം. മി​​ക​​ച്ച ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ടീ​​മെ​​ന്ന് മാ​​നേ​​ജ​​ർ എം. ​​ജേ​​ക്ക​​ബ് പ​​റ​​ഞ്ഞു.