തുടക്കം ഗംഭീരം
Sunday, July 28, 2024 1:10 AM IST
കൊളംബോ: പുതിയ നായകന്റെയും പുതിയ പരിശീലകന്റെയും കീഴിലിറങ്ങിയ ഇന്ത്യക്കു ജയം. ആദ്യ ട്വന്റി 20യിൽ ഇന്ത്യ 43 റണ്‍സിനു ശ്രീലങ്കയെ തോല്പിച്ചു. സ്കോർ 213/7. ശ്രീലങ്ക 19.2 ഓവറിൽ 170.
ഇന്ത്യയുടെ വൻ സ്കോറിലേക്കു മികച്ച തുടക്കമാണ് ശ്രീലങ്കയിട്ടത്. എന്നാൽ പാഥും നിസങ്കയും (79), കുശാൽ മെൻഡിസും (45) പുറത്തായതോടെ ലങ്ക തകർന്നു. റിയാൻ പരാഗ് മൂന്നും അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ആറ് ഓവറിൽ 74 റൺസാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും (34) യശ്വസി ജയ്സ്വാളും (40) ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവും (58) ഋഷഭ് പന്തും (49) സ്കോറിംഗ് വേഗത്തിലാക്കി.