ഐ​സി​സി മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ച​ങ്ങ​നാ​ശേ​രി​ക്കാ​ര​ന്‍
ഐ​സി​സി  മ​ത്സ​ര​ങ്ങ​ള്‍  നി​യ​ന്ത്രി​ക്കാ​ന്‍  ച​ങ്ങ​നാ​ശേ​രി​ക്കാ​ര​ന്‍
Wednesday, July 24, 2024 11:53 PM IST
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ് പി​ള്ള ഇ​നി അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കും. ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​മാ​ണ് അ​ദ്ദേ​ഹം.

ആ​ദ്യം നി​യ​ന്ത്രി​ച്ച അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​രം ജൂ​ലൈ 16-നാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ര​ണ്ടാ​മ​ത്തെ മ​ത്സ​ര​വും. ട്വ​ന്‍റി 20യി​ല്‍ കെ​നി​യ​യും നൈ​ജീ​രി​യ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ് നി​യ​ന്ത്രി​ച്ച​ത്. 28 വ​ര്‍​ഷ​മാ​യി ടെ​ലി​കോം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം 15 രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്തു.


അ​വി​ടെ​യെ​ല്ലാം അ​ദ്ദേ​ഹം ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. ഇ​ന്ത്യ, യു​കെ, താ​യ്‌​ല​ന്‍​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, നെ​ത​ര്‍​ലാ​ന്‍​ഡ്സ്, നൈ​ജീ​രി​യ, റു​വാ​ണ്ട, കെ​നി​യ, ടാ​ന്‍​സാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.