പാ​​​​​രീ​​​​​സ്: പാ​​​​​രീ​​​​​സ് ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ വെ​​​​​ങ്ക​​​​​ല​​​​​ത്തി​​​​​ള​​​​​ക്ക​​​​​ത്തോ​​​​​ടെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ തു​​​​​ട​​​​​ക്കം. വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ 10 മീ​​​​​റ്റ​​​​​ർ എ​​​​​യ​​​​​ർ​​​​​പി​​​​​സ്റ്റ​​​​​ളി​​​​​ൽ മ​​​​​നു ഭാ​​​​​കറി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ത്രി​​​​​വ​​​​​ർ​​​​​ണ​​​​​പ​​​​​താ​​​​​ക പാ​​​​​രീ​​​​​സി​​​​​ൽ പാ​​​​​റി​​​​​ക്ക​​​​​ളി​​​​​ച്ച​​​​​ത്. കൊ​​​​​റി​​​​​യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു ക​​​​​ടു​​​​​ത്ത വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യു​​​​​യ​​​​​ർ​​​​​ത്തി 221.7 എ​​​​​ന്ന സ്കോ​​​​​റി​​​​​ലാ​​​​​ണ് ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ഷൂ​​​​​ട്ടിം​​​​​ഗി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രി​​​​​യെ​​​​​ന്ന ബ​​​​​ഹു​​​​​മ​​​​​തി ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ലെ ജാ​​​​​ജ്വ​​​​​റി​​​​​ൽനി​​​​​ന്നു​​​​​ള്ള ഈ 22കാ​​​​​രി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

കൊ​​​​​റി​​​​​യ​​​​​യി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള ജി​​​​​ൻ യേ ​​​​​ഓ (സ്കോ​​​​​ർ 243.2) കിം ​​​​​യെ​​​​​ജി (241.3) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ആ​​​​​ദ്യ​​​​​ ര​​​​​ണ്ടു സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ. മ​​​​​നു ഭാകറി​​​​​ന്‍റെ വെ​​​​​ങ്ക​​​​​ല​​​​​ത്തി​​​​​ലൂ​​​​​ടെ ഷൂ​​​​​ട്ടിം​​​​​ഗി​​​​​ൽ 12 വ​​​​​ർ​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഒ​​​​​ളി​​​​​ന്പി​​​​​ക് മെ​​​​​ഡ​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കെ​​​​​ത്തു​​​​​ന്ന​​​​​ത്. 2012ൽ ​​​​​ല​​​​​ണ്ട​​​​​നി​​​​​ൽ റാ​​​​​പ്പി​​​​​ഡ് ഫ​​​​​യ​​​​​ര്‍ പി​​​​​സ്റ്റ​​​​​ളി​​​​​ല്‍ വി​​​​​ജ​​​​​യ് കു​​​​​മാ​​​​​ര്‍ വെ​​​​​ള്ളി​​​​​യും 10 മീ​​​​​റ്റ​​​​​ര്‍ എ​​​​​യ​​​​​ര്‍ റൈ​​​​​ഫി​​​​​ളി​​​​​ല്‍ ഗ​​​​​ഗ​​​​​ന്‍ നാ​​​​​രം​​​​​ഗ് വെ​​​​​ങ്ക​​​​​ല​​​​​വും നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷ​​​മു​​​ള്ള ആ​​​ദ്യ​​​വി​​​ജ​​​യ​​​മാ​​​ണി​​​ത്.

യോ​​​​ഗ്യ​​​​താ റൗ​​​​ണ്ടി​​​​ൽ മ​​​​നു ഭാ​​​​കർ (സ്കോ​​​​ർ 580) മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ദ്യ ഷോ​​​​ട്ടി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ​ ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും വെ​​​​ങ്ക​​​​ലം​​​​കൊ​​​​ണ്ടു തൃ​​​​പ്തി​​​​പ്പെ​​​​ടേ​​​​ണ്ടി​​​​വ​​​​ന്നു. അ​​​തേ​​​സ​​​മ​​​യം ടോ​​​​ക്കി​​​​യോ ഒ​​​​ളിന്പി ക്സി​​​​ൽ പി​​​​സ്റ്റ​​​​ൾ ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​തോ​​​ടെ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽനി​​​​ന്ന് പി​​​​ന്മാ​​​​റേ​​​​ണ്ടി​​​​വ​​​​ന്ന​​​​തി​​​​ന്‍റെ നി​​​​രാ​​​​ശ തീ​​​ർ​​​ക്കാ​​​നും താ​​​ര​​​ത്തി​​​നാ​​​യി.


ടോ​​​​ക്കി​​​​യോ സ​​​മ്മാ​​​നി​​​ച്ച നി​​​​രാ​​​​ശ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ഏ​​​​റെ സ​​​​മ​​​​യം വേ​​​​ണ്ടി​​​​വ​​​​ന്നു​​​​വെ​​​​ന്ന് മ​​​​ത്സ​​​​ര​​​​ശേ​​​​ഷം മ​​​​നു ഭാ​​​​കർ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. വി​​​​വ​​​​ര​​​​ണാ​​​​തീ​​​​ത​​​​മാ​​​​യ സ​​​​ന്തോ​​​​ഷ​​​​മാ​​​​ണീ നേ​​​​ട്ടം. മു​​​​ഴു​​​​വ​​​​ൻ ഊ​​​​ർ​​​​ജവും പു​​​​റ​​​​ത്തെ​​​​ടു​​​​ത്താ​​​​യി​​​​രു​​​​ന്നു പ്ര​​​​ക​​​​ട​​​​നം. ഒ​​​​രുപ​​​​ക്ഷ അ​​​​ടു​​​​ത്ത ത​​​​വ​​​​ണ ഇ​​​​തി​​​​ലും മെ​​​​ച്ച​​​​പ്പെ​​​​ട്ട നേ​​​​ട്ട​​​​ത്തി​​​​നു ക​​​​ഴി​​​​ഞ്ഞേ​​​​ക്കാം-​​​​നി​​​​റ​​​​ചി​​​​രി​​​​യോ​​​​ടെ മ​​​നു ഭാ​​​കർ പ​​​​റ​​​​ഞ്ഞു.


ഷൂ​​​​​ട്ടിം​​​​​ഗി​​​​​ൽ ഇന്ത്യക്ക് ഇ​​​​​ന്ന് ര​​​​​ണ്ടു ഫൈ​​​​​ന​​​​​ൽ

ഇ​​​​​ന്ത്യ​​​​​ക്കു പ്ര​​​​​തീ​​​​​ക്ഷ​​​​​യേ​​​​​കി ഇ​​​​​ന്ന് ര​​​​​ണ്ടു ഫൈ​​​​​ന​​​​​ലു​​​​​ക​​​​​ൾ. വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ 10 മീ​​​​​റ്റ​​​​​ര്‍ എ​​​​​യ​​​​​ര്‍ റൈ​​​​​ഫി​​​​​ളി​​​​​ല്‍ ര​​​​​മി​​​​​ത ജി​​​​​ന്‍ഡാ​​​​​ലും പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​ടെ 10 മീ​​​​​റ്റ​​​​​ര്‍ എ​​​​​യ​​​​​ര്‍ റൈ​​​​​ഫി​​​​​ളി​​​​​ല്‍ അ​​​​​ര്‍ജു​​​​​ന്‍ ബ​​​​​ബു​​​​​ത​​​​​യും ഫൈനലിൽ ഇ​​​​​ന്നിറ​​​​​ങ്ങും.ബോ​​​​​ക്‌​​​​​സിം​​​​​ഗി​​​​​ല്‍ നി​​​​​ഖാ​​​​​ത് സ​​​​​റീ​​​​​നും പ്രീ​​​​​തി പ​​​​​വാ​​​​​റും പ്രീ​​​​​ക്വാ​​​​​ര്‍ട്ട​​​​​റിലെത്തി. പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​ടെ സിം​​​​​ഗി​​​​​ള്‍സ് തു​​​​​ഴ​​​​​ച്ചി​​​​​ലി​​​​​ല്‍ ബ​​​​​ല്‍രാ​​​​​ജ് ക്വാ​​​​​ര്‍ട്ട​​​​​റി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.