അ​ന്പെ​യ്ത്ത്: ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ
അ​ന്പെ​യ്ത്ത്: ഇ​ന്ത്യ  ക്വാ​ർ​ട്ട​റി​ൽ
Friday, July 26, 2024 1:31 AM IST
പാ​രീ​സ്: പാ​രീ​സ് ഒ​ളി​ന്പി​ക്സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്കു മു​ന്പേ ഇ​ന്ത്യ​ക്കു നേ​ട്ടം. ഇ​ന്ന​ലെ ന​ട​ന്ന പു​രു​ഷ-വ​നി​താ റാ​ങ്കിം​ഗ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ത്യ​ ക്വാ​ർ​ട്ട​റി​ലെ​ത്തി. നാ​ലാം സ്ഥാ​ന​ക്കാ​രാ​യാ​ണ് വ​നി​ത​ക​ൾ (1986 പോ​യി​ന്‍റ്) ക്വാ​ർ​ട്ട​റി​ലെ​ത്തിയത്. 2013 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഇ​ന്ത്യ​ൻ പു​രു​ഷ ടീം ​ക്വാ​ർ​ട്ട​റി​ലെ​ത്തി​.

നാ​ലാം ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ദീ​പി​ക കു​മാ​രി, ഭ​ജ​ൻ കൗ​ർ, അ​ങ്കി​ത ഭ​ക്ത് എ​ന്നി​വ​രാ​ണ് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ യോ​ഗ്യ​താ റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച​ത്. ഈ ​പ്ര​ക​ട​ന​മി​ക​വി​ൽ ഇ​വ​രു​ടെ ടീം ​റാ​ങ്കിം​ഗും മെ​ച്ച​പ്പെ​ട്ടു. അ​ങ്കി​ത (666 പോ​യി​ന്‍റ്) 11-ാം സ്ഥാ​ന​ത്തും ദീ​പി​ക (658 പോ​യി​ന്‍റ്) 23-ാമ​തും ഭ​ജ​ൻ കൗ​ർ (659 പോ​യി​ന്‍റ്) 22-ാം സ്ഥാ​ന​ത്തു​മെ​ത്തി.


വ​നി​ത​ക​ളി​ൽ കൊ​റി​യ​യു​ടെ ലിം ​സി​ഹി​യോ​ൻ വ്യ​ക്തി​ഗ​ത​യി​ൽ 12 റൗ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ 694 പോ​യി​ന്‍റു​മാ​യി ലോ​ക റി​ക്കാ​ർ​ഡും സ്ഥാ​പി​ച്ചു.

പു​രു​ഷന്മ​ാരു​ടെ ടീ​മി​ൽ 681 പോ​യി​ന്‍റുമായി നാലാം സ്ഥാ നം നേ​ടി​യ ധീ​ര​ജ് ബൊ​മ്മ​ദേ​വ​ര തി​ള​ങ്ങി, ത​രു​ണ്‍ദീ​പ് റാ​യ് 674 പോ​യി​ന്‍റു​മാ​യി 14-ാം സ്ഥാ​ന​ത്തും പ്ര​വീ​ണ്‍ ജാ​ദ​വ് 658 പോ​യി​ന്‍റു​മാ​യി 39-ാമ​തു​മെ​ത്തി. മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ക്കാ​രാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.