ഷ്യാങ്ടെക്, ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ
Sunday, July 28, 2024 1:10 AM IST
പാരീസ്: ഒളിന്പിക്സ് ടെന്നീസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ ഇഗാ ഷ്യാങ്ടെക് രണ്ടാം റൗണ്ടിൽ.
ആദ്യ റൗണ്ടിൽ പോളണ്ട് താരം 6-2, 7-5ന് റൊമാനിയയുടെ ഐറിന കമേലിയയെ തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ ഇറ്റലിയുടെ ജാസ്മിൻ പൗളിനി 7-5, 6-3നു റൊമാനിയയുടെ അന്ന ബോഗ്ഡനെ പരാജയപ്പെടുത്തി.
പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് 6-0, 6-1ന് ഓസ്ട്രേലിയയുടെ മാത്യു എബ്ഡനെ തോൽപ്പിച്ചു രണ്ടാം റൗണ്ടിലെത്തി. മറ്റൊരു മത്സരത്തിൽ സ്പെയിനിന്റെ കാർലോസ് അൽകരാസ് 6-3, 6-1ന് ലെബനന്റെ ഹാദി ഹബീബിനെ പരാജയപ്പെടുത്തി.