ഒളിന്പിക്സ് കഴിഞ്ഞ് വിരമിക്കും
Tuesday, July 23, 2024 11:53 PM IST
പാരീസ്: 2024 പാരീസ് ഒളിന്പിക്സിനുശേഷം വിരമിക്കുമെന്നറിയിച്ച് ബ്രിട്ടീഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മുറെ. കരിയറിലെ അവസാന പോരാട്ടമാണ് പാരീസ് ഒളിന്പിക്സ് എന്ന് മുറെ വ്യക്തമാക്കി. പുരുഷ സിംഗിൾസിൽ രണ്ടു തവണ ഒളിന്പിക് സ്വർണം മുറെ നേടിയിട്ടുണ്ട്.
2012 ലണ്ടൻ ഒളിന്പിക്സ് ഫൈനലിൽ റോജർ ഫെഡററിനെയും 2016 റിയൊയിൽ മാർട്ടിൻ ഡെൽ പൊട്രൊയെയും കീഴടക്കിയായിരുന്നു മുറെയുടെ സ്വർണ നേട്ടം.