ബാസ്കറ്റ്ബോൾ തുടക്കമായി
Sunday, July 28, 2024 1:10 AM IST
കോട്ടയം: 49ാമത് കേരള സംസ്ഥാന സബ്ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ തുടക്കമായി.
ഇന്നലെ നടന്ന മത്സരങ്ങളിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് 94-8ന് പാലക്കാടിനെ തോൽപ്പിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം, ആലപ്പുഴ, എറണാകുളം ടീമുകൾ ജയിച്ചു.
ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. ഇടുക്കി ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.ജെ സണ്ണി, കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി സി. ശശീധരൻ, ഷന്താൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ് മരിയ എസ്എബിഎസ്, ഫിബ കമ്മീഷണർ പ്രിൻസ് കെ. മറ്റം എന്നിവർ സംബന്ധിച്ചു.