പാ​​രീ​​സ്: ഇ​​ന്ത്യ​​യു​​ടെ ര​​മി​​ത ജി​​ൻ​​ഡാ​​ൽ വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച് ച​​രി​​ത്രം കു​​റി​​ച്ചു. 20 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഇ​​ന്ത്യ​​ൻ വ​​നി​​ത റൈ​​ഫി​​ളി​​ൽ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ഇ​​തി​​നു മു​​ന്പ് ര​​മി​​ത​​യു​​ടെ കോ​​ച്ച് സു​​മ ശ്രി​​രൂ​​രാ​​ണ് (2004 ഏ​​ഥ​​ൻ​​സ് ഒ​​ളി​​ന്പി​​ക്സ്) വ​​നി​​ത​​ക​​ളു​​ടെ റൈ​​ഫി​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്.


യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ 631.5 പോ​​യി​​ന്‍റു​​മാ​​യി ര​​മി​​ത അ​​ഞ്ചാം സ്ഥാ​​ന​​ത്തെ​​ത്തി. എ​​ന്നാ​​ൽ ഇ​​ള​​വേ​​നി​​ൽ വാ​​ള​​റി​​വ​​ന് 10-ാം സ്ഥാ​​ന​​ത്തെ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ആ​​ദ്യ എ​​ട്ടു​​പേ​​രാ​​ണ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.