മ​​ല​​യാ​​ളീസ് ഫ്രം ഇന്ത്യ
മ​​ല​​യാ​​ളീസ്   ഫ്രം ഇന്ത്യ
Saturday, July 27, 2024 4:18 AM IST
പാ​​രീ​​സ്: 33-ാം ഒ​​ളി​​ന്പി​​ക്സി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി മ​​ല​​യാ​​ളി​​ക​​ൾ ക​​ള​​ത്തി​​ൽ. 117 അം​​ഗ ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ൽ ഏ​​ഴ് മ​​ല​​യാ​​ളി​​ക​​ളാ​​ണു​​ള്ള​​ത്. അ​​തി​​ൽ ഹോ​​ക്കി ഗോ​​ൾ കീ​​പ്പ​​ർ പി.​​ആ​​ർ. ശ്രീ​​ജേ​​ഷ്, ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് എ​​ന്നി​​വ​​ർ ക​​ള​​ത്തി​​ലി​​റ​​ങ്ങും.

ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഹോ​​ക്കി ടീം ​​പൂ​​ൾ ബി​​യി​​ൽ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നു ത​​യാ​​റാ​​യി​​ക്ക​​ഴി​​ഞ്ഞു. ന്യൂ​​സി​​ല​​ൻ​​ഡാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി ഒ​​ന്പ​​തി​​നാ​​ണ് ഇ​​ന്ത്യ x ന്യൂ​​സി​​ല​​ൻ​​ഡ് ഹോ​​ക്കി പോ​​രാ​​ട്ടം.

1980നു​​ശേ​​ഷം ഇ​​ന്ത്യ​​ക്കു ഹോ​​ക്കി​​യി​​ലൂ​​ടെ ആ​​ദ്യ​​മാ​​യി ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ല​​ഭി​​ച്ച​​ത് 2021ൽ ​​ന​​ട​​ന്ന ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു. ​​പി.​​ആ​​ർ. ശ്രീ​​ജേ​​ഷി​​ന്‍റെ അ​​വ​​സാ​​ന ടൂ​​ർ​​ണ​​മെ​​ന്‍റാ​​ണ് 2024 ഒ​​ളി​​ന്പി​​ക്സ്.

പു​​രു​​ഷ ബാ​​ഡ്മി​​ന്‍റ​​ണ്‍ സിം​​ഗി​​ൾ​​സ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ പോ​​രാ​​ട്ട​​ത്തി​​നാ​​ണ് പ്ര​​ണോ​​യ് ക​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. നി​​ല​​വി​​ലെ ഷെ​​ഡ്യൂ​​ൾ അ​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യു​​ടെ ബാ​​ഡ്മി​​ന്‍റ​​ണ്‍ മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. പ്ര​​ണോ​​യി​​യു​​ടെ മ​​ത്സ​​രം നാ​​ളെ രാ​​ത്രി എ​​ട്ടി​​നാ​​ണ്.

ഇ​​ടി, വെ​​ടി, തു​​ഴ

ബാ​​ഡ്മി​​ന്‍റ​​ണ്‍, തു​​ഴ​​ച്ചി​​ൽ, ഷൂ​​ട്ടിം​​ഗ്, ടെ​​ന്നീ​​സ്, ടേ​​ബി​​ൾ ടെ​​ന്നീ​​സ്, ബോ​​ക്സിം​​ഗ്, ഹോ​​ക്കി മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ഇ​​ന്നു ക​​ള​​ത്തി​​ലു​​ണ്ട്. ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ല​​ക്ഷ്യ സെ​​ൻ ഇ​​ന്ത്യ​​ക്കാ​​യി ക​​ള​​ത്തി​​ലെ​​ത്തും. രാ​​ത്രി 7.10നാ​​ണ് ല​​ക്ഷ്യ​​യു​​ടെ മ​​ത്സ​​രം. പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ളാ​​യ ചി​​രാ​​ഗ് ഷെ​​ട്ടി - സാ​​ത്വി​​ക് സാ​​യ്‌രാ​​ജ് സ​​ഖ്യം ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​നാ​​യി ക​​ള​​ത്തി​​ലു​​ണ്ട്. വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ അ​​ശ്വി​​നി പൊ​​ന്ന​​പ്പ-​​ടാ​​നി​​ഷ ക്രാ​​സ്റ്റൊ കൂ​​ട്ടു​​കെ​​ട്ടും ഇ​​ന്നി​​റ​​ങ്ങും.


പു​​രു​​ഷ​ന്മാ​രു​​ടെ സിം​​ഗി​​ൾ​​സ് സ്ക​​ൾ​​സ് തു​​ഴ​​ച്ചി​​ലാ​​ണ് ഇ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. ഇ​​ന്ത്യ​​ക്കാ​​യി ബ​​ൽ​​രാ​​ജ് പ​​ൻ​​വ​​ർ തു​​ഴ​​യെ​​റി​​യും.

ഷൂ​​ട്ടിം​​ഗ് മി​​ക്സ​​ഡ് 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ, പു​​രു​​ഷ-​​വ​​നി​​താ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ പോ​​രാ​​ട്ട​​ങ്ങ​​ളും ഇ​​ന്നു ന​​ട​​ക്കും. പു​​രു​​ഷ സിം​​ഗി​​ൾ​​സ് ടേ​​ബി​​ൾ ടെ​​ന്നീ​​സ് (ഹ​​ർ​​മീ​​ത് ദേ​​ശാ​​യി), പു​​രു​​ഷ ഡ​​ബി​​ൾ​​സ് ടെ​​ന്നീ​​സ് മ​​ത്സ​​ര​​ങ്ങ​​ളും ഇ​​ന്നു ന​​ട​​ക്കും. പു​​രു​​ഷ ഡ​​ബി​​ൾ​​സ് ടെ​​ന്നീ​​സി​​ൽ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ-​​ശ്രീ​​രാം ബാ​​ലാ​​ജി സ​​ഖ്യ​​മാ​​ണ് ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ക.

ബോ​​ക്സിം​​ഗ് റിം​​ഗി​​ൽ പ്രീ​​തി പ​​വാ​​റാ​​ണ് ഇ​​ന്ത്യ​​ൻ ജ​​ഴ്സി അ​​ണി​​യു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം അ​​ർ​​ധ​​രാ​​ത്രി 12.02ന് ​​പ്രീ​​തി വി​​യ​​റ്റ്നാ​​മി​​ന്‍റെ തി ​​കിം അ​​ഹ്‌​നിയെ നേരി​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.