റിക്കാർഡ് ചാർലി
Tuesday, July 23, 2024 11:53 PM IST
ഡണ്ടി (സ്കോട്ലൻഡ്): രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ റിക്കാർഡ് ബൗളിംഗ് പ്രകടനവുമായി സ്കോട്ലൻഡിന്റെ ചാർലി കാസെൽ. ഓമാനെതിരേ 5.4 ഓവറിൽ 21 റണ്‍സ് വഴങ്ങി ചാർലി ഏഴു വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിൽ ഒരു ബൗളറിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
2015ൽ ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാദ 16 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ റിക്കാർഡ് ഇതോടെ തകർന്നു.